
മുംബൈ: ധന സമാഹരണം നടത്താൻ പിരാമൽ എന്റർപ്രൈസസിന് ബോർഡിൻറെ അനുമതി ലഭിച്ചു. പരിവർത്തനം ചെയ്യാത്ത കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 750 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് കമ്പനിക്ക് ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിച്ചത്.
മാർക്കറ്റ് ലിങ്ക്ഡ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഇഷ്യു ചെയ്യുന്നതിലൂടെ 100 കോടി രൂപ വരെ ഉയർത്തുമെന്നും. കൂടാതെ ഇതിന് 650 കോടി രൂപ വരെ സബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താനുള്ള ഓപ്ഷൻ നൽകുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
എൻഎസ്ഇയുടെയും ബിഎസ്ഇയുടെയും ഡെബ്റ്, മൂലധന വിപണി വിഭാഗങ്ങളിൽ ലിസ്റ്റ് ചെയ്യുന്ന ഈ കടപ്പത്രങ്ങളുടെ കാലാവധി 24 മാസമായിരിക്കും. സാമ്പത്തിക സേവനങ്ങളിലും ഫാർമസ്യൂട്ടിക്കൽ മേഖലയിലും സാന്നിധ്യമുള്ള ഇന്ത്യയിലെ വലിയ കമ്പനികളിലൊന്നാണ് പിരാമൽ എന്റർപ്രൈസസ് (പിഇഎൽ). ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി 3.83 ശതമാനം ഉയർന്ന് 979.80 രൂപയിലെത്തി.