ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് പിരമാല്‍ എന്റര്‍പ്രൈസസ്, ലാഭവിഹിതം

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പിരാമല്‍ എന്റര്‍പ്രൈസസ് 196 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷത്തെ അറ്റാദായം 150.53 കോടി രൂപയായിരുന്നു. ശ്രീറാം നിക്ഷേപത്തിലെ 375 കോടി നഷ്ടമാണ് മൊത്തത്തില്‍ നഷ്ടം സൃഷ്ടിച്ചത്.

31 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. 740 കോടി രൂപ ഈയിനത്തില്‍ വിതരണം ചെയ്യും. അറ്റ പലിശ വരുമാനം 4 ശതമാനം താഴ്ന്ന് 1128 കോടി രൂപ.

അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 63989 കോടി രൂപയാണ്. ചില്ലറ വായ്പ വിതരണം എയുഎമ്മിന്റെ 50 ശതമാനമായി. നേരത്തെ 33 ശതമാനമായിരുന്നു.

ഹോള്‍സെയ്ല്‍ എയുഎം 33 ശതമാനം കുറഞ്ഞ് 29053 കോടി രൂപ. പാദാടിസ്ഥാനത്തിലുള്ള വിതരണം 6828 കോടി രൂപയായി. 34 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 361 ശതമാനവും ഉയര്‍ച്ച.

X
Top