മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

പൈനാപ്പിൾ വില പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു

മൂവാറ്റുപുഴ: കർഷകർക്ക് മികച്ച നേട്ടം നൽകി പൈനാപ്പിൾ വില പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു. വിപണിയിൽ ഡിമാൻഡ് കൂടിയതോടെ പൈനാപ്പിൾ പഴത്തിന് വില മൊത്ത വിപണിയിൽ കിലോയ്ക്ക് 60 രൂപ വരെയെത്തി.

പൈനാപ്പിൾ പച്ചയ്ക്ക് 56 രൂപയും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്ക് 58 രൂപയുമാണ് ഇന്നലെ വാഴക്കുളം മാർക്കറ്റിലെ വില. ഉത്പാദനത്തിലെ ഇടിവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ ചരക്ക് കയറിപോകുന്നതുമാണ് പൈനാപ്പിൾ വില ഉയർത്തുന്നത്.

കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞു. കടുത്ത വേനലിന് പിന്നാലെ വിഷു കൂടി എത്തിയതും വില കൂടാൻ കാരണമായി.

മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലായി പൈനാപ്പിൾ വില്പന നടത്തുന്നത്. പ്രതിദിനം ആയിരം ടണ്ണിൽ അധികം പൈനാപ്പിളാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറി പോകുന്നത്.

ഇതോടെ അഭ്യന്തര വിപണിയിൽ ഉത്പന്നം കിട്ടാതെയായി. ഇതോടെചില്ലറ വിൽപന വില 70 രൂപ മുതൽ 80 രൂപ വരെ എത്തിയിട്ടുണ്ട്. നാലു വർഷത്തിനിടെ പൈനാപ്പിളിനു ലഭിക്കുന്ന മികച്ച വിലയാണിത്.

കനത്ത തകർച്ചയിൽ നിന്ന് കരകയറ്റം
കാലാവസ്ഥ വ്യതിയാനവും സാമ്പത്തികപ്രതിസന്ധികളും മൂലം വില്പന കുറഞ്ഞതോടെ കിലോഗ്രാമിന് 25 രൂപ വരെ വില ഇടിഞ്ഞതിനാൽ കനത്ത പ്രതിസന്ധിയിലായ കർഷകർക്ക് പൈനാപ്പിൾ വിലയിലെ ഇപ്പോഴത്തെ കുതിപ്പ് ആശ്വാസം പകരുന്നു.

രണ്ട് മാസം മുൻപ് പൈനാപ്പിൾ എടുക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ഇതോടെ നിരവധി ഏക്കർ സ്ഥലത്തെ പൈനാപ്പിൾ തെളവെടുക്കാതെ പഴുത്ത് ചീഞ്ഞ് നശിച്ചിരുന്നു.

X
Top