Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തില്‍ നിന്ന് ആഗോള നിലവാരത്തിലുള്ള ബ്രാന്‍ഡ് വരുന്നുവെന്നത് വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രേസ് ബിസ്‌ക്കറ്റിനെ മെയ്ഡ് ഇന്‍ കേരളാ ബ്രാന്‍ഡില്‍ എത്തിക്കാനുള്ള തീരുമാനം ശ്ലാഘനീയം.

കേരളം വ്യവസായ സൗഹൃദമാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ക്രേസ് ബിസ്‌കറ്റ് ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് കേരളമുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത് കൂടുതല്‍ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വ്യവസായ സൗഹൃദ കാര്യത്തില്‍ കേരളം ഏറെ മാറി.

സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടത്. ഇത് കേരളത്തില്‍ എട്ട് മാസം കൊണ്ട് ലക്ഷ്യത്തിലെത്തിക്കാനായത് നേട്ടമാണ്. കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം വേറിട്ട് പരിശോധിച്ചതില്‍ നമ്മുടെ നാട് എത്രേയോ മെച്ചമെന്ന് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വ്യവസായ രംഗത്ത് ഭൂമി കുറവാണെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.

അതിനാല്‍ തന്നെ സംസ്ഥാനത്തിന് യോജിച്ച നിലയിലുള്ള വ്യവസായ സംരംഭങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരളം സ്റ്റാര്‍ട്ട് അപ്പ് സൗഹൃദമാവുകയാണ്.

വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്താന്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൗരവത്തോടെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നീക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

X
Top