എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഫൈസറിന്‍റെ ശാഖ കേരളത്തിൽ തുറക്കുന്നതിന് ആദ്യഘട്ട ചർച്ച തുടങ്ങി

തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്‍റെ ശാഖ കേരളത്തിൽ തുറക്കുന്നതുമായി ബന്ധപ്പെട്ടു കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.

ദക്ഷിണേന്ത്യയിൽ നിലവിൽ ചെന്നൈയിലുള്ള ഫൈസറിന്‍റെ ഗവേഷണ കേന്ദ്രത്തിന്‍റെ ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകളാണ് അമേരിക്കയിൽ നടന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്തു കേരളത്തിനു നൽകാവുന്ന സംഭാവനകളെപ്പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണസന്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ച നടത്തി.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനുള്ള താത്പര്യവും ഫൈസർ പ്രതിനിധികൾ പങ്കുവച്ചു. അടുത്തഘട്ടമെന്ന നിലയിൽ സെപ്റ്റംബറിനകം ഫൈസറിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധിസംഘം സംസ്ഥാനം സന്ദർശിക്കും.

ലോക കേരളസഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റുമാരായ ഡോ. രാജാ മൻജിപുടി, ഡോ. കണ്ണൻ നടരാജൻ, ഡോ. സന്ദീപ് മേനോൻ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.

മുഖ്യമന്ത്രിക്കു പുറമേ ചീഫ് സെക്രട്ടറി വി.പി. ജോയി, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജോണ്‍ ബ്രിട്ടാസ് എംപി, ഐടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, സ്നേഹിൽ കുമാർ സിംഗ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

X
Top