ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

നിഫ്റ്റിയില്‍ എച്ച്ഡിഎഫ്‌സിക്ക് പകരം പിഡിലൈറ്റോ അദാനി എന്റര്‍പ്രൈസസോ ഇടംപിടിച്ചേക്കും

മുംബൈ: എച്ച്ഡിഎഫ്സിയുടെ എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ലയനത്തോടെ നിഫ്റ്റി 50 സൂചികയില്‍ നിന്നും എച്ച്ഡിഎഫ്സി ഒഴിവാകുമ്പോൾ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് അല്ലെങ്കില്‍ അദാനി എന്റര്‍പ്രൈസസ് എത്താനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

ലയന നടപടികൾ ഷെഡ്യൂള്‍ ചെയ്ത സമയത്തിന് ഏതാനും മാസം മുമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തേക്കാമെന്നും എന്‍എസ്ഇ. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് ലയനം രാജ്യത്ത് ഇതുവരെ നടന്നതില്‍ വെച്ചുള്ള ഏറ്റവും വലിയ ലയന ഇടപാടാണ്.

2023ന്റെ പകുതിയോടെയെ ഇടപാടുകള്‍ പൂര്‍ത്തിയാകുകയുള്ളു. ലയന ഇടപാടുകള്‍ക്കുള്ള ഓഹരിയുടമകള്‍, ആര്‍ബിഐ എന്നിങ്ങനെ ബന്ധപ്പെട്ട മേഖലകളില്‍ നിന്നുള്ള അംഗീകാരങ്ങളെല്ലാം ലഭിച്ചതാണ്.

നിഫ്റ്റിയില്‍ എച്ച്ഡിഎഫ്സിയുടെ വെയിറ്റ് 5.5 ശതമാനമാണ്. സൂചികയില്‍ നിന്നും ഒഴിവാക്കുന്നതോടെ 130 കോടിയില്‍ നിന്നും 150 കോടി ഡോളര്‍ വരെയാണ് ഈ പാസീവ് ഫണ്ടില്‍ നിന്നും പിന്‍വലിക്കപ്പെടുക. ഇത് നിഫ്റ്റിയില്‍ വലിയതോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായേക്കാം. കാരണം ഇവ രണ്ടും ചേര്‍ന്ന് നിഫ്റ്റി സൂചികയുടെ 13 ശതമാനത്തോളം വരും.

എച്ച്ഡിഎഫ്സിയെ ഒഴിവാക്കുന്ന സ്ഥാനത്തേക്ക് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് അല്ലെങ്കില്‍ അദാനി എന്റര്‍പ്രൈസസ് എത്താനാണ് സാധ്യതയെന്നും, നാനൂറ് കോടി രൂപയുടെ ലയന ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചാല്‍ എച്ച്ഡിഎഫ്സിയെ ഡിസംബര്‍ അല്ലെങ്കില്‍ ജനുവരിയോടെ നിഫ്റ്റിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നും എന്‍എസ്ഇ വ്യക്തമാക്കുന്നു.

X
Top