സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പിൻകോഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫിൻടെക് സ്ഥാപനമായ ഫോൺ പേയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പിൻകോഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു.

ഇ-കൊമേഴ്‌സ് മേഖലയിൽ ഫ്ലിപ്കാർട്ട്, ആമസോൺ, റിലയൻസിന്റെ ജിയോമാർട്ട്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് എന്നിവയുമായി മത്സരിച്ച് വിപണി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈ വർഷം ഏപ്രിലിൽ ആരംഭിച്ച പിൻകോഡ്.

2030 ഓടെ 350 ബില്യൺ ഡോളറായി വളരാനാണ് പിൻകോഡ് ലക്ഷ്യമിടുന്നത്. ബെംഗളൂരു, മുംബൈ എന്നിവയുൾപ്പെടെ പത്ത് നഗരങ്ങളിൽ ആണ് പിൻകോഡ് നിലവിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ ടയർ-2, ടയർ-3 നഗരങ്ങളിൽ സേവനം വ്യാപിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.

സർക്കാർ സഹായമുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) പ്ലാറ്റ്‌ഫോമിൽ ആണ് പിൻകോഡ് അവതരിപ്പിക്കപ്പെട്ടത്. നിത്യോപയോഗ സാധനങ്ങൾ , ഫാർമ, ഫാഷൻ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ പിൻകോഡ് വിൽക്കുന്നു.

ഏകദേശം ആറ് മാസത്തിനുള്ളിൽ 1.2 ദശലക്ഷം ഉപയോക്താക്കളാണ് രജിസ്റ്റർ ചെയ്തത്. ഇതു വരെ ലഭിച്ച മൊത്തം ഓർഡറുകൾ ഏകദേശം 6 ലക്ഷമാണ്.

ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് പ്രാദേശിക ഷോപ്പുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും നേരിട്ട് ബ്രൗസ് ചെയ്യാനും ഓർഡർ ചെയ്യാനും പിൻകോഡ് അവസരം നൽകുന്നു.

മുംബൈയിലെ സൊസൈറ്റി സ്റ്റോറുകൾ, ഡൽഹിയിലെ ഖാൻ ചാച്ച, ചെന്നൈയിലെ അജ്ഫാൻ ഈന്തപ്പഴം, നട്‌സ്, ഹൈദരാബാദിലെ പാരഡൈസ് ബിരിയാണി തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു.

ഓൺലൈൻ ഷോപ്പിംഗിന് ബദലായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹനത്തിനായി ആരംഭിച്ച പ്ലാറ്റ്‌ഫോമാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്.

നിലവിലുള്ള ആപ്പ് അധിഷ്ഠിത ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കുള്ള ബദലാണിത്.

X
Top