
ന്യൂഡല്‍ഹി: 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 7 രൂപ അഥവാ 350 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് അജന്ത ഫാര്‍മ. നവംബര്‍ 14 ആണ് റെക്കോര്‍ഡ് തീയതി. 2022 സാമ്പത്തികവര്‍ഷത്തില്‍ 475 ശതമാനം അഥവാ ഓഹരിയ്ക്ക് 9.5 രൂപ നിരക്കില്‍ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനിയാണിത്.
നിലവിലെ വില 1347.70 ആണെന്നിരിക്കെ 0.7 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 2001 സെപ്തംബര്‍ മുതല്‍ ഇതുവരെ 19 ലാഭവിഹിതങ്ങളാണ് ഇവര്‍ നല്‍കിയത്. ഇതോടെ 3 വര്‍ഷത്തില്‍ 90 ശതമാനത്തിന്റെ റിട്ടേണ്‍ നല്‍കാന്‍ ഓഹരിയ്ക്കായി.
ഗുണനിലവാരമുള്ള മരുന്നുകളുടെ വികസനം, നിര്‍മ്മാണം, വിപണനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സ്‌പെഷ്യാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് അജന്ത ഫാര്‍മ. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളിലെയും യുഎസ് പോലുള്ള വികസിത വിപണികളിലെയും ജനറക്‌സ് വിതരണം, ഇന്‍സ്റ്റിറ്റിയൂഷന്‍ സെയില്‍സ് എന്നിവയാണ് കമ്പനി ഏറ്റെടുത്ത് നടത്തുന്ന ബിസിനസ്.