
ന്യൂഡല്‍ഹി: പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) എന്‍പിഎസ് രജിസ്ട്രേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുക എളുപ്പമാക്കുകയാണ് ലക്ഷ്യം. എന്‍പിഎസിന്റെ ‘ഓള്‍ സിറ്റിസണ്‍’, ‘ കോര്‍പ്പറേറ്റ്’ മോഡലുകള്‍ക്ക് നിയമങ്ങള്‍ ബാധമാണ്.
ഇത് പ്രകാരം പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങള്‍ ശേഖരിക്കുന്ന രജിസ്ട്രേഷന്‍ ഫോം പിഎഫ്ആര്‍ഡിഎ അവതരിപ്പിച്ചു. ഡിജിറ്റല്‍ മോഡ് വഴിയും ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ സേവന ദാതാക്കളെ സന്ദര്‍ശിച്ചും ഫോമുകള്‍ പൂരിപ്പിക്കാം.
എന്‍പിഎസ് രണ്ട് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ടയര്‍-I അക്കൗണ്ട് നിര്‍ബന്ധമാണ്. ഈ വിരമിക്കല്‍ അക്കൗണ്ടില്‍ നിന്നും പണം എളുപ്പത്തില്‍ പിന്‍വലിക്കാന്‍ കഴിയില്ല. വരിക്കാര്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാന്‍ കഴിയും. സെക്ഷന്‍ 80സിസിഡി(1ബി) പ്രകാരം 50,000 രൂപ വരെ അധിക കിഴിവ് ലഭ്യമാണ്.
ടയര്‍-II അക്കൗണ്ട് ഓപ്ഷണലാണ്.നികുതി ആനുകൂല്യങ്ങളില്ലാത്ത അക്കൗണ്ട് ഫ്ലെക്സിബിള്‍ പിന്‍വലിക്കലുകള്‍ അനുവദിക്കുന്നു. പുതിയ പരിഷ്‌ക്കാരങ്ങള്‍ കൂടുതല്‍ പേരെ എന്‍പിഎസിലേയ്ക്ക് ആകര്‍ഷിക്കുമെന്ന് പിഎഫ്ആര്‍ഡിഎ കരുതുന്നു.






