കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

ഐപിഒയ്ക്ക് മുന്നോടിയായി ലെന്‍സ്‌ക്കാര്‍ട്ടില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി പെയൂഷ് ബന്‍സാല്‍

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) യ്ക്ക് മുന്നോടിയായി ലെന്‍സ്‌ക്കാര്‍ട്ട് സഹ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ പെയൂഷ് ബന്‍സാല്‍ കമ്പനിയിലെ തന്റെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്.

കമ്പനിയിലെ നിലവിലുള്ള 5.7 ശതമാനത്തില്‍ നിന്നും 10.28 ശതമാനമായാണ് അദ്ദേഹം പങ്കാളിത്തം ഉയര്‍ത്തിയത്. ഇതോടെ കമ്പനിയുടെ പ്രമോട്ടര്‍ എന്ന സ്ഥാനത്തിന് അദ്ദേഹം അര്‍ഹനാകും. സാധാരണ ഗതിയില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ സ്വീകരിക്കാത്ത വഴിയാണിത്.

സോഫ്റ്റ്ബാങ്ക്, ചിരാറ്റേ, ടിആര്‍ ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകര്‍ ബന്‍സാലിന് ഓഹരി വില്‍ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിനുപുറമെ, ബന്‍സലിന് എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ (ESOP) പൂളില്‍ നിന്നുള്ള ചില ഓഹരികളും സ്വന്തമായുണ്ട്.

കഴിഞ്ഞ ദിവസമാണ് കമ്പനി ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചത്. പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവായ ഐപിഒ വഴി 2150 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ വെയര്‍ സ്റ്റാര്‍ട്ടപ്പ് ലെന്‍സ്‌കാര്‍ട്ട് സാമ്പത്തിക വര്‍ഷം 2025 ല്‍ 755 മില്യണ്‍ ഡോളര്‍ (6415 കോടി രൂപ) വരുമാനം രേഖപ്പെടുത്തിയിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 46 ശതമാനം അധികമാണിത്.

ഇതില്‍ 60 ശതമാനം വരുമാനവും ഇന്ത്യയില്‍ നിന്നാണ്. ബാക്കി വരുന്നത് അന്തര്‍ദ്ദേശീയ വിപണികളില്‍ നിന്നും പ്രത്യേകിച്ച് സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ നിന്ന്. നേരത്തെ ജപ്പാനിലെ ഔണ്‍ഡേയ്‌സിനെ കമ്പനി 400 മില്യണ്‍ ഡോളറിന് സ്വന്താക്കിയിരുന്നു. ഇവര്‍ ചൈനയിലും കണ്ണടകള്‍ നിര്‍മ്മിക്കുന്നുണ്ട്.

70 ശതമാനമാണ് ഗ്രോസ് മാര്‍ജിന്‍. കമ്പനിയുടെ ഇബിറ്റ മാര്‍ജിന്‍ 18-22 ശതമാനമാണ്.

X
Top