കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ: ധനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമ്മല സീതരാമൻ. പൊതു ചെലവുകൾ വർധിപ്പിക്കുന്നതിനാണ് കഴിഞ്ഞ നാല് വർഷവും കേന്ദ്രസർക്കാർ പ്രാധാന്യം നൽകിയതെന്നും ധനമന്ത്രി പറഞ്ഞു.

ഊർജ മേഖലയിലും പരിഷ്കാരങ്ങൾ കൊണ്ടുവരും. വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഫെബ്രുവരി 18ന് ജി.എസ്.ടി കൗൺസിൽ യോഗം നടക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഫെബ്രുവരി 18ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ സിമന്റിന്റെ നികുതി കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് സൂചനകളും പുറത്ത് വരുന്നുണ്ട്. നിലവിൽ 28 ശതമാനം നികുതിയാണ് സിമന്റിന് ചുമത്തുന്നത്.

X
Top