ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

നിർമ്മിത ബുദ്ധി ഉത്പന്നങ്ങൾക്ക് അനുമതി വേണമെന്ന് കേന്ദ്രം

കൊച്ചി: നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ പുതിയ പ്ളാറ്റ്‌ഫോമുകൾ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വിവിധ സാങ്കേതികവിദ്യ സ്ഥാപനങ്ങൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു ഉത്പന്നം വിപണിയിലെത്തുന്നതിന് മുൻപ് അവയുടെ സ്വഭാവമെന്താണെന്ന് പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്.

ലാബിൽ ഉത്പാദിപ്പിക്കുന്നതും ജനങ്ങളിലേക്ക് എത്തുന്നതും പരിശോധിക്കാൻ കൃത്യമായ സംവിധാനങ്ങളില്ലാത്ത സാഹചര്യം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top