ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പ്ലാന്റ് വിപുലീകരണത്തിനായി 186 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച്‌ പെപ്‌സികോ

ഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലെ കോസി കലനിൽ തങ്ങളുടെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഭക്ഷ്യ ഉൽപ്പാദന പ്ലാന്റ് വിപുലീകരിക്കാനുള്ള പദ്ധതി പെപ്‌സികോ ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ യൂണിറ്റ് ലെയ്സ്, പൊട്ടറ്റോ ചിപ്സ് എന്നിവ ഉത്പാദിപ്പിക്കുന്നു. ഈ വിപുലീകരണ പദ്ധതിക്ക് 186 കോടി രൂപ ചിലവ് വരും, ഈ നിക്ഷേപത്തോടെ യുപിയിൽ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള നിക്ഷേപം 1,022 കോടി രൂപയാകും. വിപുലീകരണത്തിന്റെ ഭാഗമായി, നാച്ചോ ചിപ്പ് ബ്രാൻഡായ ഡോറിറ്റോസ് ഉൽപ്പാദിപ്പിക്കുന്നതിനായി ഒരു പുതിയ നിർമ്മാണ ലൈൻ സ്ഥാപിച്ച് കമ്പനി ഫുഡ്സ് പ്ലാന്റിന്റെ ശേഷി ഉയർത്തും.

ലഖ്‌നൗവിൽ നടന്ന നിക്ഷേപക ഉച്ചകോടിയുടെ മൂന്നാം തറക്കല്ലിടൽ ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് പ്രധാന പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് പെപ്‌സികോ ഇന്ത്യ ഈ നിക്ഷേപ പ്രഖ്യാപനം നടത്തിയത്. കൂടാതെ, 2021 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്‌ത, മഥുരയിലെ കോസി കലാനിലുള്ള പെപ്‌സികോ ഇന്ത്യയുടെ ഭക്ഷ്യ ഉൽപ്പാദന പ്ലാന്റ്, അതിന്റെ ഐക്കണിക് പൊട്ടറ്റോ ചിപ്‌സ് ബ്രാൻഡായ ലയ്‌സിനായി പ്രതിവർഷം ഏകദേശം 1,50,000 ടൺ ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഈ വിപുലീകരണ പദ്ധതിയിലൂടെ നേരിട്ടും അല്ലാതെയും 1,500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നതായി പെപ്‌സികോ ഇന്ത്യ പറഞ്ഞു.

X
Top