സെമികണ്ടക്ടര്‍ രംഗത്ത് സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ അവതരിപ്പിച്ച്സെമികോണ്‍ ഇന്ത്യയില്‍ കേരള ഐടി സംഘംവേഗത്തിലുള്ള രജിസ്‌ട്രേഷന്‍, ഏഴ് ദിവസത്തെ റീഫണ്ട് വിന്‍ഡോ എന്നിവയ്ക്ക് ജിഎസ്ടി കൗണ്‍സിലിന്റ അനുമതിനിര്‍ണ്ണായക ധാതു റീസൈക്ലിംഗിനായി കേന്ദ്രത്തിന്റെ 1500 കോടി രൂപ പദ്ധതിജിഎസ്ടി പരിഷ്‌ക്കരണം: ആരോഗ്യ, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇളവുകള്‍ പൂര്‍ണ്ണമായി പോളിസി ഉടമകള്‍ക്ക് ലഭ്യമാകില്ലറഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഓഗസ്റ്റില്‍ വര്‍ദ്ധിച്ചു

കുരുമുളക് കൃഷിയിൽ കേരളത്തിന് കാലിടറുന്നു

കൊച്ചി: വിപണിയില്‍ വില ഉയരുമ്പോഴും കേരളത്തില്‍ കുരുമുളക് ഉത്പാദനം കുത്തനെ ഇടിയുന്നു. കാലാവസ്ഥയിലെ അസാധാരണമായ ചാഞ്ചാട്ടവും ഉയർന്ന കൂലിച്ചെലവും വിലയിലെ അസ്ഥിരതയുമാണ് കർഷകരെ കുരുമുളക് കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഏലം വില കുതിച്ചുയർന്നതോടെ കർഷകർ കുരുമുളക് കൃഷിയില്‍ നിന്ന് പിന്മാറുന്നതും തിരിച്ചടിയാണ്. അതേസമയം കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, നോർത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കുരുമുളക് കൃഷി വ്യാപിക്കുകയാണ്. രാജ്യത്ത് കുരുമുളക് ഉത്പാദനത്തില്‍ കർണാടകത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം.

സംസ്ഥാനത്തെ കർഷകർക്ക് സർക്കാരിന്റെയും വികസന ഏജൻസികളുടെയും പിന്തുണ ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കുരുമുളക് കൃഷിയില്‍ കേരളം പിന്നാക്കം പോകുമ്പോഴും കാര്യമായ ഇടപെടലുകള്‍ സർക്കാർ തലത്തിലില്ല. ദ്രുത വാട്ടം പോലുള്ള രോഗങ്ങളാണ് കേരളത്തിലെ കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്.

 ഉത്പാദനം 75,000ടണ്‍
2024-25 സീസണില്‍ 75,000 ടണ്‍ കുരുമുളകാണ് ആഭ്യന്തര ഉത്പാദനം. അതോടൊപ്പം 20,000ടണ്‍ ഇറക്കുമതിയും ചെയ്തു. മുൻവർഷത്തെ 50,000 ടണ്‍ കരുതല്‍ ശേഖരവുമുണ്ട്.

 ശരാശരി വില 660 രൂപ
കേരളത്തില്‍ ഗാർബിള്‍‌ഡ് കുരുമുളക് കിലോഗ്രാമിന് 655 മുതല്‍ 690 രൂപ നിരക്കിലായിരുന്നു വ്യാപാരം. ശരാശരി വില 660 രൂപയായിരുന്നു. ഒരുമാസത്തിനിടെ 35 രൂപയാണ് കൂടിയത്

 വില കുതിപ്പിന് കാരണം
ഉത്തരേന്ത്യയിലെ ഉത്സവസീസണും തണുപ്പുകാലവുമാണ് കുരുമുളക് ഉപഭോഗം വർദ്ധിപ്പിച്ചത്. യു.എസും യൂറോപ്യൻ രാജ്യങ്ങളും ക്രിസ്മസിന് മുന്നോടിയായി കുരുമുളക് സംഭരിക്കുന്നു. അനുകൂല സാഹചര്യം മുന്നില്‍ക്കണ്ട് കർണാടകയിലെ കയറ്റുമതിക്കാരും വ്യാപാരികളും കുരുമുളക് വാങ്ങാൻ രംഗത്തുണ്ട്.
ആഗോള തലത്തില്‍ ഉത്പാദനം കുറയുന്നു
ഇന്തോനേഷ്യ, ബ്ര

X
Top