ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

പേടിഎമ്മിന്റെ അറ്റ നഷ്ടം 763 കോടി രൂപയായി വർദ്ധിച്ചു

മുംബൈ: 2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഫിൻടെക് പ്രമുഖരായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ ഏകീകൃത അറ്റ നഷ്ടം 763 കോടി രൂപയായി വർധിച്ചു. ഡിസംബർ പാദത്തിൽ 778.5 കോടി രൂപയും, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 444 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റ നഷ്ട്ടം. എന്നാൽ അതേസമയം, പ്രസ്തുത പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 815.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 89 ശതമാനം വർധിച്ച് 1,540.9 കോടി രൂപയായി. പേടിഎം വാലറ്റ്, പേടിഎം ബാങ്ക് അക്കൗണ്ട്, കാർഡുകൾ മുതലായവ വഴി പ്രോസസ്സ് ചെയ്യുന്ന മർച്ചന്റ് പേയ്‌മെന്റുകളിലെ വർദ്ധനവും, തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ പങ്കാളികൾ മുഖേനയുള്ള ലോണുകളുടെ വിതരണവുമാണ് ഈ വരുമാനം നേടാൻ സഹായിച്ചതെന്ന് പേടിഎം റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
കമ്പനിയുടെ മുഴുവൻ വർഷ വരുമാനം മുൻ വർഷത്തെ 2,802 കോടിയിൽ നിന്ന് 77 ശതമാനം ഉയർന്ന് 4,974 കോടി രൂപയായി. പേടിഎമ്മിന്റെ സംഭാവന ലാഭം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 21.4 ശതമാനത്തിൽ നിന്ന് വരുമാനത്തിന്റെ 35 ശതമാനമായി മെച്ചപ്പെട്ടു. കൂടാതെ, കമ്പനിയുടെ ഇബിഐടിഡിഎ നഷ്ടം 8 ശതമാനം വർധിച്ച് 1,518 കോടി രൂപയായി. അവലോകന പാദത്തിൽ പേടിഎമ്മിന്റെ ശരാശരി പ്രതിമാസ ഇടപാട് ഉപയോക്താക്കൾ (MTU) 41 ശതമാനം വർധിച്ച് 70.9 ദശലക്ഷമായി വളർന്നു. പ്രസ്തുത പാദത്തിലെ മൊത്ത വ്യാപാര മൂല്യം (GMV) 2.6 ലക്ഷം കോടി രൂപയായിരുന്നു. പേടിഎമ്മിന്റെ ഓഹരികൾ വെള്ളിയാഴ്ച 3.30 ശതമാനം ഉയർന്ന് 572 രൂപയിൽ ക്ലോസ് ചെയ്തു.

X
Top