ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

ഒക്ടോബറിൽ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപ

മുംബൈ: ഉത്സവ മാസമായ ഒക്ടോബറിൽ പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടി‌എമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായി ഉയർന്നു. 3.4 ദശലക്ഷം ഇടപാടുകളാണ് പേടിഎം നടത്തിയിരിക്കുന്നത്. വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിലുള്ള പേടിഎമ്മിന്റെ വായ്പ വിതരണം 2021 ഒക്‌ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ 387 ശതമാനം വർദ്ധിച്ചു.

പേടിഎം സൂപ്പർ-ആപ്പിലെ ശരാശരി പ്രതിമാസ ഇടപാട് 84.0 ദശലക്ഷമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് പേടിഎം ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കി.

ഓഫ്‌ലൈൻ പേയ്‌മെന്റുകളിൽ ഞങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് ഞങ്ങൾ തുടരുന്നു, രാജ്യത്തുടനീളം ഇപ്പോൾ 5.1 ദശലക്ഷത്തിലധികം ഉപാഭോക്താക്കൾ സബ്‌സ്‌ക്രിപ്‌ഷൻ നടത്തിയിട്ടുണ്ടെന്നും റെഗുലേറ്ററി ഫയലിംഗിൽ പേടിഎം പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ മർച്ചന്റ് പേയ്‌മെന്റ് 42 ശതമാനം (ജിഎംവി) ഉയർന്ന് 1.18 ലക്ഷം കോടി രൂപയായി.

പേടി‌എമ്മിന്റെ ഏകീകൃത വരുമാനം 1,914 കോടി രൂപയായി ഉയർന്നിരുന്നു. 2021 ൽ ഇത് 1,086.4 കോടി രൂപയായിരുന്നു. വൺ 97 കമ്മ്യൂണിക്കേഷൻസ് 2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 593.9 കോടി രൂപയുടെ ഏകീകൃത നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഉത്സവ മാസമായ ഒക്ടോബറിൽ പേടി‌എമ്മിന്റെ വായ്പ വിതരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയിരിക്കുകയാണ്.

ഒക്ടോബറിലെ വായ്പ വിതരണ കണക്കുകൾ പുറത്തുവന്നതോടു കൂടി ഓഹരി വിപണിയിൽ ഇന്ന് പേ ടി എം ഓഹരി മൂല്യം 1.6 ശതമാനം ഉയർന്ന് ഒരു ഷെയറിന് 643 രൂപ എന്ന നിരക്കിലേക്ക് എത്തി.

X
Top