അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പേയ്മന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാന്‍ പേടിഎമ്മിന് അനുമതി; 15 ദിവസത്തിനകം ലൈസന്‍സിന് അപേക്ഷിക്കണം

ന്യൂഡല്‍ഹി: പേയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സിനുള്ള അപേക്ഷ പുന: സമര്‍പ്പിക്കുന്നതിന് ആര്‍ബിഐ പേടിഎമ്മിന് കൂടുതല്‍ സമയം അനുവദിച്ചു. ഇതിനര്‍ത്ഥം അംഗീകാരത്തിനായി കാത്തിരിക്കുമ്പോള്‍ തന്നെ പേടിഎമ്മിന് ഓണ്‍ലൈന്‍ പേയ്മന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാമെന്നാണ്.

പാരന്റിംഗ് കമ്പനിയായ വണ്‍97 കമ്യൂണിക്കഷന്‍സ് പേടിഎമ്മിലേയ്ക്ക് ഒഴുക്കിയ നിക്ഷേപം നേരിട്ടുള്ള വിദേശ നിക്ഷേപമായി കണക്കാന്‍ കമ്പനി ഗവണ്‍മെന്റ് ഓഫ് ഇന്ത്യയോട് അപേക്ഷിച്ചിട്ടുണ്ട്.

ഇതിനുള്ള അംഗീകാരം സര്‍ക്കാറില്‍ നിന്നും ലഭ്യമായി 15 ദിവസത്തിനകം അഗ്രഗേറ്റര്‍ ലൈസന്‍സിന് അപേക്ഷിക്കണം. സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ കമ്പനി അത് ഉടന്‍ ആര്‍ബിഐയെ അറിയിക്കുകയും വേണം. ഈ സമയത്ത് നിലവിലെ ഉപഭോക്താക്കള്‍ക്ക് പേയ്്മന്റ് അഗ്രഗേറ്റര്‍ സേവനങ്ങള്‍ നല്‍കാം.

എന്നാല്‍ പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പാടില്ല. കഴിഞ്ഞവര്‍ഷം നവംബറിലാണ് കേന്ദ്രബാങ്ക് പേടിഎമ്മിന്റെ അപേക്ഷ നിരസിച്ചത്. നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ നിറവേറ്റിയ ശേഷം 120 ദിവസത്തിനുള്ളില്‍ അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

X
Top