കേ​ര​ള പ​ദ്ധ​തി​ക്ക് 100 കോ​ടി, മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് 100 കോ​ടിശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ്! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സചൂരല്‍മലയില്‍ ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നു; ഫെബ്രുവരിയില്‍ ആദ്യ ബാച്ച് വീടുകള്‍ കൈമാറുംതദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളുംആര്‍ആര്‍ടിഎസ് ട്രെയിനുകളുടെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ; ബജറ്റില്‍ 100 കോടി

ഫെയ്‌സ്ബുക്കിലും മെസഞ്ചറിലും പാസ്‌കീ സംവിധാനം അവതരിപ്പിച്ചു

ഫെയ്സ്ബുക്ക്, മെസഞ്ചർ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്കീ സംവിധാനം അവതരിപ്പിച്ച്‌ മെറ്റ. വരും മാസങ്ങളില്‍ അവതരിപ്പിക്കുന്ന സുരക്ഷാ അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചർ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു.

എന്താണ് പാസ് കീ, അതിന്റെ ഉപയോഗം എന്ത്?
പാസ് വേഡ് ഇല്ലാതെ സുരക്ഷിതമായി ലോഗിൻ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷൻ സംവിധാനമാണ് പാസ് കീ.

ഫിംഗർപ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷൻ ഉള്‍പ്പടെയുള്ള ബയോമെട്രിക് ഉപയോഗിച്ചാണ് ഇതില്‍ ഉപഭോക്താവിനെ സ്ഥിരീകരിക്കുക.

ലോഗിൻ വിവരങ്ങളും മറ്റും കൈക്കലാക്കിയുള്ള ഫിഷിങ് ആക്രമണങ്ങളെ ചെറുക്കാൻ പാസ് കീ ഉപയോഗപ്രദമാണ്.

പാസ് കീയുടെ പ്രാധാന്യമെന്ത് ?
സൈബർ ആക്രമണ രീതികള്‍ക്ക് വലിയ പരിണാമങ്ങള്‍ വന്നിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളുടെ കാലത്ത് പാസ് വേഡ് സുരക്ഷ അപര്യാപ്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പാസ് കീകളുടെ പ്രാധാന്യം. ആഗോള തലത്തില്‍ സാങ്കേതികവിദ്യാ രംഗം പൊതുവില്‍ പാസ് കീ സുരക്ഷയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഡാറ്റാ ലീക്കും, ഫിഷിങ് ആക്രമണങ്ങളും വ്യാപകമായ സാഹചര്യത്തിലാണിത്.

സങ്കീർണമായതും വ്യത്യസ്തമായതുമായ പാസ് വേഡുകള്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ അക്കൗണ്ടുകള്‍ക്ക് വലിയൊരു പരിധി വരെ സുരക്ഷ ഉറപ്പുവരുത്താനാവൂ. എന്നാല്‍ അത്തരം പാസ് വേഡുകള്‍ ഓർത്തുവെക്കുന്നത് വലിയ പ്രയാസമാണ്.

ഓർത്തുവെക്കാനാവാത്ത പാസ് വേഡുകള്‍ എവിടെയെങ്കിലും എഴുതി സൂക്ഷിക്കുന്നതോ അതിലും വലിയ സുരക്ഷാ വെല്ലുവിളിയാണ്.

പാസ്കീകളുണ്ടെങ്കില്‍ സങ്കീർണമായ പാസ് വേഡുകള്‍ ഓർത്തുവെക്കേണ്ട പ്രയാസമില്ല. ലോഗിൻ കൂടുതല്‍ ലളിതവും വേഗത്തിലുമാവും. പാസ്കീ ഡേറ്റ ഉപകരണത്തില്‍ തന്നെയാണ് സൂക്ഷിക്കുക. അക്കാരണം കൊണ്ടുതന്നെ മെറ്റയ്ക്കോ, ഗൂഗിളിനോ അത് ലഭിക്കില്ല. ഗൂഗിളും പാസ്കീ സേവനം ആരംഭിച്ചിട്ടുണ്ട്.

ഫേസ്ബുക്കില്‍ എങ്ങനെ പാസ്കീ സെറ്റ് ചെയ്യാം?
സെറ്റിങ്സിലെ അക്കൗണ്ട്സ് സെന്റർ മെനു തിരഞ്ഞെടുക്കുക.
പാസ് വേഡ് ആന്റ് സെക്യൂരിറ്റി തിരഞ്ഞെടുക്കുക.
അതില്‍ പാസ് കീ ഓപ്ഷൻ തിരഞ്ഞെടുത്ത് നിർദേശങ്ങള്‍ പിന്തുടർന്നാല്‍ പാസ് കീ സെറ്റ് ചെയ്യാം

X
Top