എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

വാഹന വില്പനയില്‍ 14 ശതമാനം വര്‍ധന

മുംബൈ: കാറുകൾ, ഇരുചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലെ വര്‍ധനവ് മൂലം ജനുവരിയില്‍ ഇന്ത്യയിലെ വാഹന റീട്ടെയില്‍ വില്‍പ്പന 14 ശതമാനം ഉയര്‍ന്നതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ജനുവരിയില്‍ മൊത്തം വിറ്റഴിച്ചത് 18.27 ലക്ഷം വാഹനങ്ങളാണ്. 2022 ജനുവരിയില്‍ ഇത് 16.08 ലക്ഷമായിരുന്നു.

പാസ്സഞ്ചര്‍ വാഹനങ്ങളുടെ വിഭാഗത്തില്‍, മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഉണ്ടായിരുന്ന 2,79,050 വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ നിന്നും 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത്തവണ 3,40,220 വാഹനങ്ങളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

ഇരുചക്രവാഹന വില്‍പ്പന 10 ശതമാനം ഉയര്‍ന്ന് 12.65 ലക്ഷവും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 11,49,351 യുണിറ്റുകളായിരുന്നു. മൂന്നു ചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 59 ശതമാനം വര്‍ധിച്ച് 65,796 എണ്ണമെത്തി. വാണിജ്യ വാഹന രജിസ്‌ട്രേഷന്‍ ജനുവരിയില്‍ 16 ശതമാനം വര്‍ധിച്ച് 82,428 യൂണിറ്റിലെത്തി ട്രാക്ടര്‍ വില്‍പ്പന 8 ശതമാനം ഉയര്‍ന്ന് 73,156 എണ്ണമായി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ജനുവരിയിലെ മൊത്തം റീട്ടെയില്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടായെങ്കിലും കോവിഡിന് മുമ്പുള്ള 2020 ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം കുറഞ്ഞതായി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

X
Top