ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ജിഎസ്ടി ഇളവില്‍ മുന്നേറി പാസഞ്ചർ കാർ വിപണി

മുംബൈ: ഇക്കഴിഞ്ഞ ഉത്സവ കാലത്ത് അടുത്ത കാലങ്ങളിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണി. ഒക്ടോബറില്‍ പാസഞ്ചര്‍ വാഹന വില്‍പനയില്‍ 15% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 2026 സാമ്പത്തികവര്‍ഷത്തിലെ പാസഞ്ചര്‍ വാഹന വില്‍പന ഒന്ന് മുതല്‍ നാല് ശതമാനം വരെ വര്‍ധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ജിഎസ്ടി ഇളവുകളും പുതിയ മോഡലുകളുടെ വരവും പതിവ് ഉത്സവകാല കച്ചവടവുമൊക്കെ ചേര്‍ത്താണ് ഇത്തവണ വാഹന വില്‍പന പൊടിപൊടിച്ചിരിക്കുന്നത്.

ഒക്ടോബറിലെ പാസഞ്ചര്‍ വാഹന വില്‍പന 86ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ജിഎസ്ടി നിരക്കിലുണ്ടായ ഇളവുകളാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. മുന്‍ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 17 ശതമാനവും മുന്‍ മാസത്തെ അപേക്ഷിച്ച് 24ശതമാനവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് ഒക്ടോബറില്‍ നല്‍കി. ആകെ 4.60 ലക്ഷം വാഹനങ്ങളാണ് ഡീലര്‍മാരുടെ കൈകളിലേക്ക് ഒക്ടോബറിലെത്തിയത്.

2026 സാമ്പത്തികവര്‍ഷത്തിലെ ആദ്യ ഏഴു മാസത്തില്‍ ആകെ മൊത്ത വില്‍പന വളര്‍ച്ച 1.5ശതമാനമായിരുന്നു. അതേസമയം റീടെയില്‍ വില്‍പന 4ശതമാനം കൂടി. ഇത് ഡീലര്‍മാരുടെ കൈവശമുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. ഡീലര്‍മാര്‍ക്ക് സെപ്തംബറില്‍ 60 ദിവസത്തില്‍ വില്‍പന നടന്നിരുന്നത് ഒക്ടോബറില്‍ 53-55 ദിവസത്തില്‍ വില്‍പന സാധ്യമായെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കണക്കുകള്‍ കാണിക്കുന്നു.

ഇന്ത്യയില്‍ ഉത്സവ സീസണായി 42 ദിവസക്കാലമാണ് കണക്കാക്കുന്നത്. ഇക്കാലത്ത് എട്ടു ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനമാണ് വില്‍പന വളര്‍ച്ച. ആകെ വാഹന വില്‍പനയുടെ 66-67ശതമാനം എസ്‌യുവികളും എംപിവികളും ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളാണ്. കോംപാക്ട്, സൂപ്പര്‍ കോംപാക്ട് കാര്‍ വിഭാഗങ്ങളും മുന്നേറ്റം പ്രകടമാക്കി.

ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല വിദേശത്തേക്കുള്ള കയറ്റുമതിയിലും വര്‍ധനവുണ്ടായി. ഒക്ടോബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12ശതമാനമാണ് കയറ്റുമതിയില്‍ വര്‍ധനവുണ്ടായത്. മാരുതി സുസുക്കിയാണ് കയറ്റുമതിയില്‍ മുന്നിലുള്ള കമ്പനി. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യയാണ്.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കയറ്റുമതിയുടെ കണക്കെടുക്കുമ്പോള്‍ 17ശതമാനം വളര്‍ച്ചയും കയറ്റുമതി വിപണി രേഖപ്പെടുത്തിയിട്ടുണ്ട്.

X
Top