
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ സ്റ്റോര്‍ ശൃംഖലയായ, പാന്റലൂണ്‍സിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആദിത്യ ബിര്‍ള ഫാഷന്‍ ഗ്രൂപ്പിന്റെ ഭാഗമാണ് പാന്റലൂണ്‍സ്.
വാര്‍ഷികാഘോഷങ്ങള്‍ ചലച്ചിത്ര താരങ്ങളായ പരംബ്രതാ ചാറ്റര്‍ജിയും പ്രിയങ്കാ സര്‍ക്കാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച്, ഒരു ബ്രാന്‍ഡ് സംഗീതവും പുറത്തിറക്കി.
1997 ല്‍ സ്ഥാപിതമായ പാന്റലൂണ്‍സ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷന്‍ ഡെസ്റ്റിനേഷന്‍ ആണ് യുവാക്കളുടെ സ്റ്റൈലിംഗ് കേന്ദ്രം കൂടിയാണിത്. ചാരുതയും ട്രെന്‍ഡിയുമാണ് പാന്റലൂണ്‍സിന്റെ പ്രത്യേകത. റെഡി- ടു- വെയര്‍ പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ മുതല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഏതവസരത്തിലും ധരിക്കാവുന്ന എത്‌നിക് വസ്ത്രങ്ങള്‍ വരെ പാന്റലൂണ്‍സിന്റെ വിപുലമായ ശേഖരത്തില്‍ ഉണ്ട്.
യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ബ്രാന്‍ഡാണ് എന്ന് പാന്റലൂണ്‍സ് സിഇഒ സംഗീത പെന്‍ഡുര്‍ക്കര്‍ പറഞ്ഞു. ഇന്ത്യയിലെ 185 നഗരങ്ങളിലായി 380 സ്റ്റോറുകള്‍ പാന്റലൂണ്‍സിന് ഉണ്ട്.
ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ മൊത്തം വരുമാനം 8136 കോടി രൂപയാണ്. ഇന്ത്യയില്‍ 9.2 ദശലക്ഷം ചതുരശ്ര അടിസ്ഥാനത്താണ് ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ വ്യാപാര സ്ഥാപനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 3468 സ്റ്റോറുകളും 28585 മള്‍ട്ടി ബ്രാന്‍ഡ് ഔട്‌ലെറ്റുകളും 6515 പോയിന്റ് ഓഫ് സെയില്‍സും കമ്പനിക്കുണ്ട്.
ലൂയി ഫിലിപ്പ്, വാന്‍ഹുസന്‍, അലന്‍സോളി, പീറ്റര്‍ ഇംഗ്ലണ്ട് തുടങ്ങി ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകള്‍ എന്നിവയുടെ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.