
ന്യൂഡല്‍ഹി: മോഡുലാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് റിവാമ്പ് മോട്ടോ പ്രൈവറ്റ് ലിമിറ്റഡുമായി ഉല്‍പ്പാദന, വിതരണ കരാര്‍ ഒപ്പിട്ടിരിക്കയാണ് പനാഷെ ഡിജിലൈഫ്. തുടര്‍ന്ന് ഓഹരി തിങ്കളാഴ്ച 10 ശതമാനം ഉയര്‍ന്നു. 81.25 സ്‌റ്റോക്ക് ക്ലോസ് ചെയ്തത്.
ഉല്‍പ്പന്ന വികസനം , റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് , സാങ്കേതികവിദ്യകള്‍, ഐപികള്‍ സൃഷ്ടിക്കല്‍ എന്നിവ റീവാംപ് മോട്ടോ കൈകാര്യം ചെയ്യുമ്പോള്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്ന അസംബ്ലിംഗ്, പ്രോസസ് ഒപ്റ്റിമൈസേഷന്‍, ഘടകങ്ങളുടെ സ്വദേശിവല്‍ക്കരണം എന്നിവയായിരിക്കും പനാഷെയുടെ ദൗത്യങ്ങള്‍. സംയുക്ത സംരഭത്തിന് മികച്ച ഇവി വാഹനം പുറത്തിറക്കാനാകുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. ഈ സംരഭത്തിലൂടെ പനാഷെഇലക്ട്രിക് മൊബിലിറ്റിയുടെ ലോകത്തേക്ക് പ്രവേശിക്കുകയാണ്, കമ്പനി ചെയര്‍മാന്‍ അമിത് രംബിയ പറഞ്ഞു.
മോഡുലാര്‍ യൂട്ടിലിറ്റി പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കി ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്ന രണ്ട് വര്‍ഷം പഴക്കമുള്ള സ്റ്റാര്‍ട്ടപ്പാണ് റിവാംപ്. നാസിക്ക് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പനാഷെ ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍, സ്മാര്‍ട്ട് അസറ്റ് മാനേജ്‌മെന്റ്, റീട്ടെയില്‍ ഐഒടി, ഹെല്‍ത്തി ലിവിംഗ് സൊല്യൂഷന്‍സ്, എവിഡിസ്‌പ്ലേ, പെന്‍ ഡിസ്‌പ്ലേ സൊല്യൂഷനുകള്‍, മറ്റ് കരാര്‍ നിര്‍മ്മാണം തുടങ്ങിയവ നിര്‍വഹിക്കുന്നു. സ്മാര്‍ട്ട് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.