അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എംഎസ്എംഇകള്‍ നേരിടുന്ന വെല്ലുവിളികള്‍ അറിയാന്‍ സര്‍ക്കാര്‍ സര്‍വേ

ന്യൂഡല്‍ഹി: സൂക്ഷ്മ, ചെറുകിട ബിസിനസുകള്‍ (എംഎസ്എംഇകള്‍) നേരിടുന്ന വെല്ലുവിളികള്‍ അറിയാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വേ ആരംഭിച്ചു. പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സര്‍വേ പൂര്‍ത്തിയാക്കുക. ഇവിടങ്ങളിലെ എംസ്എംഇകളെ ഗ്രൂപ്പായി തരംതിരിച്ച്, അവയില്‍ നിന്നും വിവരങ്ങള്‍തേടും. ഉത്പാദന ചെലവ്, വായ്പകളിലേയ്ക്കുള്ള പ്രവേശനം, സാങ്കേതിക വിദ്യ, നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ആരായുക.

ഫീഡ്ബാക്കനുസരിച്ച് നയങ്ങളില്‍ മാറ്റം വരുത്തും. എംഎസ്എംഇകളുടെ മത്സരക്ഷമതയും ചെലവ് കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ വ്യത്യസ്ത തരം പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് എംസ്എംഇ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി രജനീഷ് പറഞ്ഞു. ഇതുകാരണം ഒരു ഏകീകൃത പരിഹാരം സാധ്യമല്ല. ഈ സാഹചര്യത്തിലാണ് സര്‍വേ.

കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച എംഎസ്എംഇ പ്രകടന പദ്ധതി (ആര്‍എഎംപി) ശക്തിപ്പെടുത്താന്‍ സര്‍വ്വേ വഴിയൊരുക്കും. പദ്ധതി ചെറുകിട കമ്പനികള്‍ നേരിടുന്ന പ്രാദേശിക വെല്ലുവിളികള്‍ തിരിച്ചറിയുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. മേഖലയുടെ കാര്യക്ഷമ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഈ വികേന്ദ്രീകൃത സമീപനം.

നിലവില്‍ 300 ദശലക്ഷം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. കൂടുതലും ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍.അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ മേഖല നിര്‍ണ്ണായക സംഭാവന നല്‍കുന്നു.

X
Top