റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ആക്കിയോണ്‍ ലാബ്‌സിനെ ഏറ്റെടുക്കാന്‍ പാഗ്, അപാക്‌സ് രംഗത്ത്

മുംബൈ: യുഎസ് ആസ്ഥാനമായ ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സ്ഥാപനം ആക്കിയോണ്‍ ലാബ്‌സിലെ ഭൂരിഭാഗം ഓഹരികള്‍ ഏറ്റെടുക്കാന്‍ പാഗ്, അപാക്‌സ് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ പ്രമുഖ ഇക്വിറ്റി സ്ഥാപനങ്ങള്‍ രംഗത്ത്. ഇതു വഴി കമ്പനി മൂല്യം ഏതാണ്ട് 1 ബില്യണ്‍ ഡോളര്‍വരെയാകും.

2011ല്‍ പിറ്റ്സ്ബര്‍ഗില്‍ സ്ഥാപിതമായ അക്കിയോണ്‍ ലാബ്സ്, സോഫ്റ്റ്വെയര്‍ ഉല്‍പ്പന്ന എഞ്ചിനീയറിംഗില്‍ വൈദഗ്ദ്ധ്യമുള്ള കമ്പനിയാണ്. കൂടാതെ ക്ലൗഡ് പ്ലാറ്റ്ഫോമുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്റര്‍പ്രൈസ് ഓട്ടോമേഷന്‍, എഐ ഏജന്റ് സേവനങ്ങളും നല്‍കുന്നു. ബെംഗളൂരു, മുംബൈ, പൂനെ, ഹൈദരാബാദ്, ഗോവ തുടങ്ങി ലോകമെമ്പാടും 23 ഓഫീസുകളുള്ള കമ്പനിയില്‍ 5,500-ലധികം എഞ്ചിനീയര്‍ ജോലി ചെയ്യുന്നുണ്ട്.

നിലവില്‍ കമ്പനിയുടെ 90 ശതമാനം ഓഹരികളും ടിഎ അസോസിയേറ്റ്‌സിന്റെയും ട്രൂ നോര്‍ത്ത് പാര്‍ട്‌ണേഴ്‌സിന്റെയും പക്കലാണ്. സഹ സ്ഥാപകരായ കിനേഷ് ദോഷിയും ടോണി കെര്‍ണനും ബാക്കി ഓഹരികള്‍ കൈവശം വയ്ക്കുന്നു. ടി എ അസോസിയേറ്റ്‌സ് കമ്പനിയില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞവര്‍ഷം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

X
Top