കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

നെല്ല് സംഭരണം: സപ്ലൈകോയുടെ ബാധ്യത 4,000 കോടി

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടിയോളം രൂപ. വൻ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി ഉന്നതതല സമിതി രൂപീകരിച്ചു.

ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി, നിയമ, ഭക്ഷ്യ പൊതുവിതരണ വകുപ്പുകളിലെ സെക്രട്ടറിമാർ, സഹകരണ സ്പെഷൽ സെക്രട്ടറി എന്നിവർ അംഗങ്ങളും സപ്ലൈകോ ചെയർമാൻ കൺവീനറുമാണ്.

ബാധ്യത തീർക്കാനും പാഡി രസീത് ഷീറ്റിന്റെ അടിസ്ഥാനത്തിൽ കർഷകർക്കു വായ്പ നൽകുന്നതിൽ കേരള ബാങ്കിനെ ഉൾപ്പെടുത്താനുമുള്ള മാർഗങ്ങൾ വിശദമാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കും. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിന് നിലവിൽ 2490 കോടി രൂപയാണ് ബാധ്യത.

കർഷകർക്കു നൽകിയ പിആർഎസ് വായ്പയായി 1297.74 കോടി രൂപയും അടച്ചു തീർക്കാനുണ്ട്. സംഭരിക്കുന്ന നെല്ലിന് ആനുപാതികമായി അരി ലഭിക്കുന്നതിലെ വ്യത്യാസം സംബന്ധിച്ച ഔട്ട് ടേൺ റേഷ്യോ, പ്രോത്സാഹന ബോണസ്, സിഎംആർ അരിയുടെ വില എന്നീ ഇനങ്ങളിൽ സംസ്ഥാന സർക്കാർ 1058.13 കോടി രൂപയും സബ്സിഡിയും ഗതാഗതച്ചെലവും ഉൾപ്പെടെ കേന്ദ്ര സർക്കാർ 1077.67 കോടി രൂപയും സപ്ലൈകോയ്ക്കു നൽകാനുണ്ട്.

X
Top