അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഓക്സിജൻ മഹാ പ്രതിഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്, തങ്ങളുടെ 25-ാം വാർഷികത്തിൽ ഓക്സിജൻ മഹാ പ്രതിഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് വിപണന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ, സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും കേരള ജനത നൽകിയ പിന്തുണക്ക് നന്ദി പ്രകടിപ്പിക്കുന്നതിന്റെയും സൂചകമായിട്ടാണ് ഈ സിൽവർ ജൂബിലി വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ പ്രതിഭകളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഈ വർഷത്തെ പുരസ്കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ (ചെയർമാൻ), പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഓക്സിജൻ മഹാ പ്രതിഭ പുരസ്കാരം. പുരസ്കാര ജേതാക്കൾ: സാമൂഹ്യ സേവനം; ദയാബായി. കായികം; അഞ്ജു ബോബി ജോർജ്, സാഹിത്യം; കെആർ മീര, ശാസ്ത്ര സാങ്കേതിക മേഖല: ഡോക്ടർ സാബു തോമസ്, സിനിമ; പ്രേം പ്രകാശ്. പുരസ്കാര ദാനം ഈ മാസം 18-ന് വൈകുന്നേരം 5.30-ന് പാലാരിവട്ടം ദി റിനൈ കൊച്ചിൻ ഹോട്ടലിൽ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകൾക്ക് ഓക്സിജൻ ഗ്രൂപ്പ് നൽകുന്ന ഈ അംഗീകാരം, മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധതയെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നു.

X
Top