നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

എന്‍എച്ച്എഐ പദ്ധതികള്‍ക്കായി 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍ പുറത്തിറക്കി

ന്യഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായത്തിന് പ്രോത്സാഹനമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍  (ഐഎസ്ബി) പുറത്തിറക്കി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) നല്‍കുന്ന കരാറുകള്‍ക്കായാണ് ഇത്രയും തുകയുടെ ബോണ്ടുകള്‍ പുറപ്പെടുവിച്ചത്.

റോഡ്, ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം പന്ത്രണ്ട് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ ഒരുമിച്ച് ഏകദേശം 1600 ഐഎസ്ബികള്‍ ബിഡ് സെക്യൂരിറ്റിയായും 27 ഐഎസ്ബികള്‍ പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റിയായും പുറത്തിറക്കി. 2025 ജൂലൈ വരെ ഇത്  10369 കോടി രൂപയുടേതാണ്.

ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഗ്യാരണ്ടറുകളായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഉപകരണങ്ങളാണ് ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍. ഇത് കരാറെടുക്കുന്ന കമ്പനികള്‍ അവരുടെ കരാര്‍ ബാധ്യതകള്‍ നിറവേറ്റുമെന്ന് ഉറപ്പാക്കുന്നു.

പരമ്പരാഗത ബാങ്ക് ഗ്യാരണ്ടികള്‍ക്ക് പകരം ഐഎസ്ബികളേയും ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികളേയും (ഇബിജികള്‍) ധനകാര്യമന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

ഇത് വഴി കരാറുകാരിലെ സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കപ്പെടാനും മേഖലയിലെ പണലഭ്യത മെച്ചപ്പെടുത്താനും വഴിയൊരുങ്ങി.നിലവില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ നിര്‍മ്മാണ വിപണിയായി മാറുകയാണ്.

അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യമേഖലയില്‍ ബാങ്ക് ഗ്യാരണ്ടികള്‍ക്കുള്ള ആവശ്യം പ്രതിവര്‍ഷം 6 മുതല്‍ 8 ശതമാനം വരെ വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍ ഐഎസ്ബികള്‍ പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ ബദലാകുന്നു.

ഐഎസ്ബികളുടേയും ഇബിജികളുടേയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍എച്ച്എഐ ഈയിടെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

X
Top