ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ് അറിയിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ച വരുമാനത്തിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

ഒരു കോടി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് നാഴികക്കല്ല് പിന്നിട്ടതായി ആദായനികുതി വകുപ്പ് ട്വീറ്റില്‍ പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 8 വരെയാണ് ഒരു കോടി ഫയലിംഗുണ്ടായത്.

നികുതിദായകരോട് അവരുടെ ഐടിആര്‍ നേരത്തെ ഫയല്‍ ചെയ്യണമെന്നും വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു.അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനാണ് ഇത്.

X
Top