
മുംബൈ: എഡ്-ടെക് കമ്പനിയായ ബൈജൂസിന് 2022–23 സാമ്പത്തിക വർഷത്തിലെ പ്രവർത്തന നഷ്ടം 6,679 കോടി രൂപ.
സബ്സിഡിയറി കമ്പനികളായ വൈറ്റ് ഹാറ്റ്, ഓസ്മോ എന്നിവയുടെ മോശം പ്രകടനമാണ് നഷ്ടത്തിന്റെ 45 ശതമാനത്തിനും കാരണമെന്ന് ബൈജൂസ് അറിയിച്ചു.
2021–22ൽ പ്രവർത്തന നഷ്ടം 4,143 കോടിയായിരുന്നു. അതേസമയം വരുമാനത്തിൽ ഇരട്ടി വർധനയുണ്ട്.
2021ലെ 2,428.39 കോടിയിൽനിന്ന് 5,298.43 കോടിയായി വരുമാനം ഉയർന്നു.
മറ്റു സബ്സിഡിയറികളായ ആകാശ്, ഗ്രേറ്റ് ലേണിങ് എന്നിവയുടെ വരുമാനത്തിൽ യഥാക്രമം 40%, 80% വർധന രേഖപ്പെടുത്തി.