
ന്യൂഡല്‍ഹി: ചാറ്റ്ജിപിടിയുടെ സ്രഷ്ടാവായ ഓപ്പണ്‍എഐ, 500 ബില്യണ്‍ ഡോളറിന്റെ സ്റ്റാര്‍ഗേറ്റ് സൂപ്പര്‍കമ്പ്യൂട്ടിംഗ് പദ്ധതി ഇന്ത്യയിലെത്തിക്കുന്നു. ഇതിനായി സിഫി ടെക്നോളജീസ്, യോട്ട ഡാറ്റ സര്‍വീസസ്, സി2സി നെറ്റ്വര്‍ക്ക്സ്, സിടിആര്‍എല്‍എസ് ഡാറ്റാസെന്റേഴ്‌സ് തുടങ്ങിയ ഡാറ്റാ സെന്റര്‍ കമ്പനികളുമായും റിലയന്‍സ് ഇന്‍ഡസ്ട്രീസുമായും അവര്‍ ചര്‍ച്ചകള്‍ നടത്തി.
10 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജ ഗിഗാ കോംപ്ലക്‌സിനൊപ്പം ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. ഈ സെന്ററുകള്‍ ഓപ്പണ്‍ എഐ ഉപയോഗപ്പെടുത്തിയേക്കും.
ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഓപ്പണ്‍ എഐ
ന്യൂഡല്‍ഹിയില്‍ ഇതിനോടകം ഓഫീസ് നിര്‍മ്മിച്ച ഓപ്പണ്‍ എഐ വിവിധ റോളുകളില്‍ ജീവനക്കാരേയും നിയമിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട വിലനിലവാരമാണ് കമ്പനി നടത്തിയിരിക്കുന്നത്.
നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് പിന്നില്‍ ഓപ്പണ്‍എഐയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അതിവേഗ വളര്‍ച്ച കാരണം ഇന്ത്യ ഉടന്‍ തന്നെ കമ്പനിയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയേക്കും. സിഇഒ സാം ആള്‍ട്ട്മാന്‍ അടുത്തിടെ ഇക്കാര്യം ചൂണ്ടിക്കാട്ടി.
സ്റ്റാര്‍ഗേറ്റ് പ്രൊജക്ട് ഇന്ത്യയില്‍ വ്യാപിപ്പിക്കാനും ഡാറ്റ പ്രാദേശികമായി സംഭരിക്കാനും സര്‍ക്കാര്‍ ഓപ്പണ്‍ എഐയോട് ആവശ്യപ്പെട്ടിരുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റ, എഡബ്ല്യുഎസ് എന്നിവര്‍ സ്വീകരിച്ച രീതിയാണിത്.
സ്റ്റാര്‍ഗേറ്റ്
ഒരു ഹൈപ്പര്‍സ്‌ക്കെയില്‍ ഡാറ്റ സെന്ററുകളുടെ ശൃംഖലയാണ് സ്റ്റാര്‍ഗേറ്റ്. ജിപിടി-4 പോുള്ള എഐ മോഡലുകളെ പരിശീലിപ്പിക്കുകയും ഭാവി പതിപ്പുകള്‍ രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. എന്‍വിഡിയയുടെ ബി100 പോലുള്ള പ്രത്യേക ചിപ്പുകളുപയോഗിച്ചാണ് പ്രവര്‍ത്തനം.എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനായി മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഒറാക്കിള്‍, സോഫ്റ്റ്ബാങ്ക്, എംജിഎക്സ്, ഓപ്പണ്‍എഐ എന്നിവര്‍ ചേര്‍ന്നാണ് ശൃംഖല തുടങ്ങിയത്.
ഈ സൂപ്പര്‍കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഒരു ഭാഗം ഹോസ്റ്റുചെയ്യുന്നതിന് ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുകയോ മറ്റ് സെന്ററുകളുമായി പങ്കാളിത്തം സ്ഥാപിക്കുകയോ ആയിരിക്കും ഓപ്പണ്‍ എഐ ചെയ്യുക. ശൃംഖല പ്രവര്‍ത്തിക്കുന്നതിന് വമ്പിച്ച ഊര്‍ജ്ജ വിതരണവും കൂളിംഗ് സംവിധാനവും ആവശ്യമാണ്.