
ഏറ്റവും പുതിയ എഐ മോഡൽ ജിപിടി-5 പുറത്തിറക്കി ഓപ്പൺഎഐ. കൃത്യമായ ഉത്തരം, വേഗത, പ്രശ്ന പരിഹാരം എന്നിവയിൽ വലിയ മുന്നേറ്റമാണെന്നും, എല്ലാ വിഷയങ്ങളിലുമുള്ള പിഎച്ച്ഡി തലത്തിലുള്ള അറിവ് ജിപിടി-5 നൽകുമെന്നും Open AI സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു. ഒരു വിദഗ്ധനുമായി സംസാരിക്കുന്ന അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.
ജിപിടി-4 ൽ നിന്ന് ജിപിടി-5 ലേക്കുള്ള ചുവടുമാറ്റം വലിയ നേട്ടമാണെന്നും,ചാറ്റ് ജിപിടി ടീം ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ ഇത് ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. അടുത്തയാഴ്ച എന്റർപ്രൈസ്, എഡ്യു ഉപഭോക്താക്കൾക്കായി ജിപിടി-5 പ്രോ പതിപ്പ് ഉടന്‍ ലഭ്യമാകുമെന്നും OpenAI പറയുന്നു.
വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഗെയിമുകൾ, ഗവേഷണ സംഗ്രഹങ്ങൾ, കലണ്ടർ ഇവന്റുകൾ നിയന്ത്രിക്കുക തുടങ്ങിയ ജോലികളും ജിപിടി-5 ചെയ്യും.
ആരോഗ്യ സംബന്ധ കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും, കൂടാതെ മുൻ മോഡലുകളിൽ നിന്ന് തെറ്റുകൾ വരുത്തുന്നത് വളരെ കുറവാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങുമ്പോൾ ഇതിന്റെ കൂടുതൽ കഴിവുകൾ പ്രകടമാകും. വിവരങ്ങൾ നൽകുന്നതിലാണ് ജിപിടി-4 ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെങ്കിൽ ജിപിടി-5 കുറച്ചുകൂടെ അഡ്വാൻസ്ഡ് ആണ്.
എ ഐ മോഡൽ പുറത്തിറക്കുന്ന വേളയിൽ ഇന്ത്യയിലെ ആളുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്വീകരിക്കുന്നതിൽ വളരെ മുന്നിലാണെന്നും ഇന്ത്യ ഉടൻ ആഗോളതലത്തിൽ വലിയ വിപണിയായി മാറുമെന്നും Open AI സിഇഓ സാം ആൾട്ട്മാൻ പറഞ്ഞു. സെപ്റ്റംബറിൽ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.