
ലണ്ടന്‍: വന്‍തോതിലുള്ള ഉത്പാദന വര്‍ദ്ധനവിന് എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ ഒരുങ്ങുന്നതായി സൂചന. അന്തര്‍ദ്ദേശീയ വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
പ്രതിദിനം 548000 ബാരല്‍ ഉത്പാദനത്തിന് സൗദി അറേബ്യയും പങ്കാളികളും തത്വത്തില്‍ സമ്മതിച്ചതായി അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിലെ എട്ട് അംഗങ്ങള്‍ 2023 ല്‍ 2.2 ദശലക്ഷം ബാരല്‍ ഉത്പാദനം കുറച്ചിരുന്നു. ഇതുകാരണം സംഭവിച്ച ക്രൂഡ് ഓയില്‍ ലഭ്യത ക്കുറവ് പരിഹരിക്കാന്‍ പുതിയ നീക്കം സഹായിക്കും.
ഒപെക് പ്ലസ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറയും. ഇതോടെ റഷ്യന്‍ എണ്ണയ്ക്കുള്ള ഡിമാന്റ് കുറയുമെന്നാണ് കണക്കാക്കപ്പടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ റഷ്യാ വിരുദ്ധ നീക്കത്തിന് സഹാകരയമായ നടപടിയാകും ഇത്.
ആഗോളതലത്തില്‍ എണ്ണവില കുറയണമെന്നാണ് ട്രമ്പ് ആഗ്രഹിക്കുന്നത്. ഇതിനായി യുഎസ് പ്രസിഡന്റ് ഒപെക് രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. താരിഫ് യുദ്ധം കാരണം പ്രതിസന്ധിയിലായ ആഗോള സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ എണ്ണവില കുറയ്ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
അതേസമയം ആവശ്യത്തില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദനം എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.