ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. രണ്ട് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനായി ശേഷിക്കുന്നത്. അതിൽ അവസാന തിയതി ഞാറാഴ്ചയുമാണ്.

ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.

2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാനുള്ള അവസരം ഈ മാസം അവസാനിക്കും. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.

നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

X
Top