ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

മൂന്നാം പാദത്തില്‍ പരിഹരിക്കപ്പെട്ടത് 15 ശതമാനം പാപ്പരത്വകേസുകള്‍ മാത്രം, വീണ്ടെടുത്ത ക്ലെയിം തുക 27%

ന്യൂഡല്‍ഹി: 2022 ഡിസംബര്‍ പാദത്തില്‍ കമ്പനി ലോ ട്രിബ്യൂണലിന് മുന്‍പാകെ 267 പാപ്പരത്വകേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ 15 ശതമാനത്തിലായി ക്ലെയിം ചെയ്ത തുകയുടെ 27 ശതമാനം വീണ്ടെടുത്തു. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ (ഐബിബിഐ) ഡാറ്റ കാണിക്കുന്നു.

കോടക് സെക്യൂരിറ്റീസ് വിശകലനം അനുസരിച്ച് 45 ശതമാനം കേസുകള്‍ അവസാനിപ്പിച്ചത് സ്വത്തുക്കള്‍ പണമാക്കി മാറ്റിയാണ്. ജൂണിലവസാനിച്ച പാദത്തില്‍ എന്‍സിഎല്‍ടി (നാഷണല്‍ കമ്പനി ലോ ട്രിബ്യുണല്‍) 256 കേസുകള്‍ സ്വീകരിച്ചിരുന്നു.

2020 നെ അപേക്ഷിച്ച് 2000 കേസുകളുടെ കുറവാണ് 2023 സാമ്പത്തികവര്‍ഷത്തിലുള്ളത്. ഇതുവരെ പരിഹരിച്ച 1,901 കേസുകളില്‍, 1,229 കേസുകള്‍ ലിക്വിഡേഷന്‍ വഴിയാണ് പരിഹരിക്കപ്പെട്ടത്. അതേസമയം 600 കേസുകളില്‍ പരിഹാര പദ്ധതികളൊന്നും നിര്‍ദ്ദേശിക്കപ്പെട്ടില്ല.

56 കേസുകള്‍ റെസല്യൂഷന്‍ പ്ലാന്‍ പാലിക്കാത്തതിനാല്‍ നിരസിക്കപ്പെട്ടു. ബാക്കി 16 കേസുകളില്‍, വായ്പ നേടിയവര്‍ റെസല്യൂഷന്‍ പ്ലാനിലെ വ്യവസ്ഥകള്‍ ലംഘിച്ചു.
ലിക്വിഡേഷനില്‍ അവസാനിച്ച മിക്ക കേസുകളും (76 ശതമാനം) പ്രവര്‍ത്തനരഹിതമായതിനാലും ബിഐഎഫ്ആര്‍ (ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍) പ്രക്രിയയുടെ ഭാഗമായതിനാലുമാണ് സംഭവിച്ചത്.

കുറഞ്ഞ കേസുകള്‍ ആരോഗ്യകരമായ കോര്‍പറേറ്റ് ഇന്ത്യയെയാണ് കാണിക്കുന്നതെന്ന് കോട്ടക് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. അതേസമയം പരിഹരിക്കാന്‍ എടുക്കുന്ന സമയം ഇപ്പോഴും ഉയര്‍ന്നതാണ്. എങ്കിലും 2021 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് കേസ് ദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ടിംഗ് പാദത്തില്‍ 50 ശതമാനം കേസുകള്‍ പ്രവര്‍ത്തന ഓപ്പറേഷന്‍ കടക്കാരും 40 ശതമാനം സാമ്പത്തിക കടക്കാരുമാണ് ആരംഭിച്ചത്. ഓപ്പറേഷന്‍ ക്രെഡിറ്റര്‍മാര്‍ കേസുകള്‍ക്ക് തുടക്കം കുറിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. മൂന്നാം പാദ കേസുകളില്‍ പകുതിയും (42 ശതമാനം) നിര്‍മ്മാണ മേഖലയില്‍ നിന്നും 18 ശതമാനം റിയല്‍ എസ്റ്റേറ്റില്‍ നിന്നാണ്. 13 ശതമാനം ചില്ലറ/മൊത്തവ്യാപാരവും 7 ശതമാനം ഉത്പാദനവും കുറിക്കുന്നു.

പാപ്പരത്വനിയമപ്രകാരം അവസാനിപ്പിച്ച കേസുകള്‍ 8.3 ലക്ഷം കോടി രൂപയുടേതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതില്‍ 73 ശതമാനം ആസ്തികള്‍ വിപണി വിലയിലും കുറഞ്ഞതോതില്‍ ഏറ്റെടുത്താണ്. ലിക്വിഡേഷന്‍ മൂല്യത്തിന്റെ ശതമാനമായി റെസല്യൂഷനില്‍ ലഭിക്കുന്ന തുക 160 ശതമാനമാണ്.

കൂടാതെ, വ്യക്തിഗത ജാമ്യക്കാരില്‍ നിന്ന് 1.1 ലക്ഷം കോടി രൂപയുടെ ക്ലെയിമുകള്‍ വായപാദാതാക്കള്‍ പിടിച്ചെടുത്തു.

X
Top