കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ഇക്‌സിഗോ ഐപിഒ ജൂണ്‍ 10 മുതല്‍

മുംബൈ: ട്രാവല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം ഇക്‌സിഗോയുടെ ഉടമകളായ ലെ ട്രാവന്യുസ്‌ ടെക്‌നോളജിയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂണ്‍ 10ന്‌ ആരംഭിക്കും.

ജൂണ്‍ 12 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഫെബ്രുവരിയിലാണ്‌ പബ്ലിക്‌ ഇഷ്യു നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക്‌ കമ്പനി സമര്‍പ്പിച്ചത്‌. മെയില്‍ സെബിയുടെ അനുമതി ലഭിച്ചു.

120 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ കമ്പനി നടത്തുന്നത്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി 6.66 കോടി ഓഹരികളും വിറ്റഴിക്കും. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളുമാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

യാത്രക്കാര്‍ക്ക്‌ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിനും യാത്ര ആസൂത്രണം ചെയ്യുന്നതിനും സൗകര്യമൊരുക്കുന്ന ടെക്‌നോളജി കമ്പനിയാണ്‌ ഇക്‌സിഗോ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത്‌ മാസ കാലയളവില്‍ 497 കോടി രൂപയാണ്‌ കമ്പനിയുടെ വരുമാനം. 65.7 കോടി രൂപ ലാഭവും കൈവരിച്ചു.

X
Top