റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ഗെയ്മിംഗ് ജിഎസ്ടി: 2024 സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത് 20,000 കോടി രൂപയുടെ വരുമാനം

ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ നിന്നുള്ള വരുമാനം 15,000-20,000 കോടി രൂപയാകും. റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര അറിയിക്കുന്നു. ഓണ്‍ലൈന്‍ ഗെയ്മിംഗിന് ജിഎസ്ടി ചുമത്തിയ നടപടിയെക്കുറിച്ച് ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയ്ക്ക് 28% ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.വാതുവയ്പ്, ചൂതാട്ടം, ലോട്ടറി എന്നിവ പോലെ ‘ഓണ്‍ലൈന്‍ ഗെയിമിംഗ്’ ജിഎസ്ടി ബാധകമായ ഒരു പ്രവര്‍ത്തന ക്ലെയിം ആണെന്ന് വ്യക്തമായും അസന്ദിഗ്ധമായും വ്യവസ്ഥ ചെയ്യുകയാണ് ജിഎസ്ടി കൗണ്‍സില്‍. ഇതിനായി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഭേദഗതി ഉടന്‍ പ്രാബല്യത്തില്‍ വരും.. അതേസമയം തീരുമാനം ഗെയ്മിംഗ് വ്യവസായത്തില്‍ പൊട്ടിത്തെറിയുണ്ടാക്കി. മേഖലയുടെ മരണമണി മുഴങ്ങിയെന്ന് പ്രധാന കമ്പനികളുടെ അമരത്തുള്ളവര്‍ കുറ്റപ്പെടുത്തുന്നു.

പണത്തിലോ പണത്തിന്റെ മൂല്യത്തിലോ നിക്ഷേപം നടത്തുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഇവന്റുകളെയാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.

X
Top