2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

ന്യൂഡൽഹി: ഓൺലൈൻ ബെറ്റിങ് പരസ്യങ്ങൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിലാണ് നിയന്ത്രണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രിന്റ്, ടിവി, ഡിജിറ്റൽ അടക്കം എല്ലാ മാദ്ധ്യമങ്ങളോടും ഇത്തരം പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് തടയണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
കുട്ടികളേയും, ചെറുപ്പക്കാരേയും സാമ്പത്തികമായും, സാമൂഹികമായും ദോഷകരമായി ബാധിക്കുന്ന വാതുവെയ്പ് പ്രവണത ചെറുക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും, വാതുവയ്പ്, ചൂതാട്ടം എന്നിവ നിയമപരമായി നിരോധിച്ചിട്ടുണ്ട്. ഓൺലൈനായുള്ള വാതുവയ്പുകൾ ഉപഭോക്താക്കൾക്ക് ഇതിനോടുള്ള അടിമത്തവും, സാമ്പത്തിക നഷ്ടങ്ങളും വരുത്തി വെയ്ക്കുമെന്ന് കണ്ടാണ് തീരുമാനം.
ഓൺലൈൻ വാതുവയ്പ് പരസ്യങ്ങൾ ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും, രാജ്യത്തെ നിയമങ്ങളെ കാറ്റിൽപ്പറത്തുന്നവയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം, 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയന്ത്രണ നിയമപ്രകാരമുള്ള പരസ്യ മേഖലയ്ക്കുള്ള നിയന്ത്രണങ്ങൾ, 1978 ലെ പ്രസ്സ് കൗൺസിൽ നിയമപ്രകാരം പരസ്യത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവ ഇത്തരം പരസ്യങ്ങൾ ഗൗരവത്തോടെ പാലിക്കുന്നില്ല എന്ന് മനസ്സിലാക്കിയതോടെയാണ് നിയന്ത്രണം നടപ്പാക്കിയത്.
രാജ്യത്തെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളും, സോഷ്യൽ മീഡിയ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളും, ഇടനിലക്കാരും, പ്രസാധകരുമെല്ലാം നിയമം പാലിക്കണമെന്ന് വ്യക്തമായി അനുശാസിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ ഇന്ത്യയിലും, ഇന്ത്യൻ പ്രേക്ഷക സമൂഹത്തിനു മുന്നിലും ഒരു വിധത്തിലും പ്രസിദ്ധപ്പെടുത്തരുതെന്ന് കർശന നിബന്ധനയുണ്ട്.

X
Top