ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

8,859 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി ഒഎൻജിസി

മുംബൈ: മാർച്ച് പാദത്തിലെ അറ്റാദായത്തിൽ 31.5 ശതമാനം വർധന രേഖപ്പെടുത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി). ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ നേടിയ 6,733.97 കോടി രൂപയെ അപേക്ഷിച്ച് കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ കമ്പനി 8,859.54 കോടി രൂപയുടെ അറ്റാദായം നേടി. അതേപോലെ, 2021-22 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2021 ജനുവരി-മാർച്ച് പാദത്തിലെ 21,188.91 കോടി രൂപയിൽ നിന്ന് 34,497.24 കോടി രൂപയായി ഉയർന്നു. കൂടാതെ, മുഴുവൻ സാമ്പത്തിക വർഷത്തിൽ ഒഎൻജിസി 40,305 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷം ഇത് 11,246.44 കോടി രൂപയായിരുന്നു.
എച്ച്‌പിസിഎൽ, ഒഎൻജിസി വിദേശ് ലിമിറ്റഡ് തുടങ്ങിയ സബ്‌സിഡിയറികൾ നേടിയ അറ്റാദായം ഉൾപ്പെടുത്തിയതിന് ശേഷമുള്ള കമ്പനിയുടെ ഏകീകൃത അറ്റാദായം മാർച്ച് പാദത്തിൽ 12,061.44 കോടി രൂപയായും 2021-22 സാമ്പത്തിക വർഷത്തിൽ 49,294.06 കോടി രൂപയായും ഉയർന്നു. ഇത് 2021 ജനുവരി-മാർച്ച് മാസങ്ങളിൽ 10,963.04 കോടി രൂപയും 2020-21 ൽ 21,360.25 കോടി രൂപയുമായിരുന്നു.

X
Top