ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ഒഎൻജിസി റഷ്യൻ സ്ഥാപനത്തിന്റെ ഓഹരി ഏറ്റെടുക്കാൻ പദ്ധതിയിടുന്നു

മുംബൈ: ഇന്ത്യയുടെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ കിഴക്കൻ മേഖലയിലെ സഖാലിൻ 1 പ്രോജക്റ്റ് നിയന്ത്രിക്കുന്ന പുതിയ റഷ്യൻ സ്ഥാപനത്തിന്റെ 20% ഓഹരി ഏറ്റെടുക്കാൻ പദ്ധതിയിടുന്നതായി ഈ വിഷയവുമായി പരിചയമുള്ള മൂന്ന് ഉറവിടങ്ങൾ പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ മാസം ആദ്യം എക്‌സ്‌ഓൺമൊബിലിന്റെ നേതൃത്വത്തിലുള്ള പ്രോജക്റ്റിനായി ഒരു പുതിയ ഓപ്പറേറ്ററെ സ്ഥാപിക്കുന്നതിനുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും വിദേശ ഓഹരി ഉടമകൾക്ക് സഖാലിൻ 1 ലെ ഓഹരികൾ നിലനിർത്താനാകുമോ എന്ന് തീരുമാനിക്കാൻ ക്രെംലിനെ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.

ഒഎൻജിസി വിദേശ് പുതിയ പദ്ധതിയുടെ ഓഹരികൾ ഏറ്റെടുക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഒഎൻജിസി അതിന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎൻജിസി വിദേശ് വഴിയാണ് പദ്ധതിയിൽ ഓഹരി സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത്.

സഖാലിൻ 1 പദ്ധതി നിലവിൽ പ്രവർത്തന രഹിതമാണെന്നും. റഷ്യ ഉക്രെയ്നിൽ “പ്രത്യേക സൈനിക പ്രവർത്തനങ്ങൾ” ആരംഭിക്കുന്നതിന് മുമ്പ് നിർദിഷ്ട പദ്ധതി 1 220,000 ബിപിഡി ഉൽപ്പാദനം നടത്തുമായിരുന്നെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജാപ്പനീസ് കമ്പനികളുടെ കൺസോർഷ്യമായ സഖാലിൻ ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കോയ്ക്ക് (SODECO) പദ്ധതിയിൽ 30% ഓഹരിയുണ്ട്.

അതേസമയം ഒഎൻജിസി വിദേശ് ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല.

X
Top