ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സിബി-ഒഎസ്/2 ഓയില്‍ ആന്റ് ഗ്യാസ് ബ്ലോക്ക് വേദാന്തയില്‍ നിന്നും ഒഎന്‍ജിസി ഏറ്റെടുക്കും

ന്യൂഡല്‍ഹി: സിബി-ഒഎസ്/2 ഓയില്‍ ആന്റ് ഗ്യാസ് ബ്ലോക്ക് വേദാന്തയില്‍ നിന്നും ഏറ്റെടുക്കാന്‍ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒഎന്‍ജിസി) സര്‍ക്കാര്‍ നിര്‍ദ്ദേശം. ബ്ലോക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള വേദാന്തയുടെ അപേക്ഷ  സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. ഇതാദ്യമായാണ് ഓയില്‍ ഫീല്‍ഡ് പുതുക്കല്‍ അപേക്ഷ സര്‍ക്കാര്‍ നിരസിക്കുന്നത്. നടപടിയ്‌ക്കെതിരെ വേദാന്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇന്ത്യയുടെ എണ്ണ, വാതക പര്യവേക്ഷണ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ, വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് സര്‍ക്കാര്‍ തീരുമാനം.സമീപ വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ ഉല്‍പ്പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്്. വലിയ ശേഖരമൊന്നും കണ്ടെത്തിയിട്ടുമില്ല.അതേസമയം പെട്രോളിയം പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും ബ്ലോക്ക് മറ്റൊരു ഓപ്പറേറ്റര്‍ക്ക് കൈമാറുന്നതും വരെയുള്ള താല്‍ക്കാലിക ഏറ്റെടുക്കലാണ് നിലവിലത്തേതെന്ന് ഒഎന്‍ജിസി പറഞ്ഞു.

ബ്ലോക്കിന്റെ സംഭാവന എബിറ്റയുടെ 0.3 ശതമാനം മാത്രമാണെന്നും നടപടി സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്നും വേദാന്ത പ്രതികരിച്ചു. രാജ്യത്തെ ക്രൂഡ് ഓയില്‍ നിര്‍മ്മാണത്തിന്റെ 20 ശതമാനം കൈയ്യാളുന്നത് കമ്പനിയാണ്.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സിബി-ഒഎസ്/2 ബ്ലോക്ക്, ലക്ഷ്മി, ഗൗരി എണ്ണ, വാതക പാടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1998-ല്‍ പ്രീ-ന്യൂ എക്‌സ്‌പ്ലോറേഷന്‍ ലൈസന്‍സിംഗ് പോളിസി (NELP) പ്രകാരം ഈ ബ്ലോക്ക് കമ്പനികള്‍ക്ക് അനുവദിക്കപ്പെട്ടു. ഈ പഴയ വ്യവസ്ഥയ്ക്ക് കീഴില്‍ കരാറുകാര്‍ പെട്രോളിയം ലാഭത്തിന്റെ 10 ശതമാനം സര്‍ക്കാരിന് നല്‍കണം.

ഇതില്‍ വേദാന്തയ്ക്ക് 40 ശതമാനവും ഒഎന്‍ജിസിയ്ക്ക് 50 ശതമാനവും 10 ശതമാനം ടാറ്റ പെട്രോഡൈനിനുമാണുള്ളത്. പ്രതിദിനം ഏകദേശം 3400 ബാരല്‍ അസംസ്‌കൃത എണ്ണയും 340,000 സ്റ്റാന്‍ഡേര്‍ഡ് ക്യുബിക്ക് മീറ്റര്‍ പ്രകൃതിവാതകവുമാണ് ബ്ലോക്ക് ഉത്പാദിപ്പിക്കുന്നത്.

X
Top