ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂമുകളിലൊന്ന് കൊച്ചിയിൽ

കൊച്ചി: വിയറ്റ്നാമില്‍നിന്നുള്ള വൈദ്യുത കാർ ബ്രാൻഡായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂമുകളിലൊന്ന് കൊച്ചിയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കും. ഇന്ത്യയില്‍ ഏഴു ഷോറൂമുകളുമായാണ് വിൻഫാസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്.

ഇതില്‍ ഒന്നാണ് കളമശ്ശേരിയില്‍ ബിഎംഡബ്ല്യുവിന്റെ ഷോറൂമിന് എതിർവശത്തായി സജ്ജമാകുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ വൻ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയിലും ഷോറൂം ആരംഭിക്കുന്നത്.

ഹോണ്ട ടൂവീലർ മുതല്‍ പോർഷെ വരെ രണ്ട് ഡസനടുത്ത് വാഹനങ്ങളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഇവിഎം ഗ്രൂപ്പാണ് വിൻഫാസ്റ്റിന്റെയും ഡീലർഷിപ്പ് എടുത്തിരിക്കുന്നത്.

കൊച്ചിക്കു പിന്നാലെ തിരുവനന്തപുരത്ത് ആനയറയിലും കോഴിക്കോട്ട് തൊണ്ടയാടിലും ഷോറൂം ആരംഭിക്കും.

വിഎഫ്7, വിഎഫ്6 എന്നീ രണ്ട് മോഡലുകളുമായാണ് വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള പ്ലാന്റില്‍നിന്ന് ഇവയുടെ ഉത്പാദനം ഉടൻ ആരംഭിക്കും. 50,000 കാറുകള്‍ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

ജൂണില്‍ത്തന്നെ വിഎഫ്7 എന്ന ആദ്യ മോഡലിന്റെ വിലപ്രഖ്യാപനവുമുണ്ടാകും. വിയറ്റ്നാമിലെ വിൻഗ്രൂപ്പ് 2017-ല്‍ തുടങ്ങിയ വാഹനക്കമ്പനിയാണ് വിൻഫാസ്റ്റ്.

X
Top