ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

രാജ്യത്തെ മികച്ച മൂന്ന് എഐ സ്റ്റാര്‍ട്ടപ്പുകളിലൊന്നായി ജെന്‍ റോബോട്ടിക്സ്

തിരുവനന്തപുരം: ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (ജിപിഎഐ) ഉച്ചകോടിയിലെ ‘എഐ ഗെയിം ചേഞ്ചേഴ്സ് പുരസ്കാര’ വിഭാഗത്തില്‍ മികച്ച എഐ സ്റ്റാര്‍ട്ടപ്പിനുള്ള ബഹുമതി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സിന് ലഭിച്ചു. ഇതോടെ രാജ്യത്തെ മികച്ച മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ ജെന്‍ റോബോട്ടിക്സ് ഇടം നടി.

കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യയാണ് ജെന്‍ റോബോട്ടിക്സിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ ആരോഗ്യ പരിപാലനത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.

ഡിസംബര്‍ 12 മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ പുരസ്കാരം വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനില്‍ നിന്ന് ജെന്‍ റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജണല്‍ ഡയറക്ടര്‍ അഫ്സല്‍ മുട്ടിക്കലും റീജിയണല്‍ ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ അരുണ്‍ ഡൊമിനിക്കും പുരസ്കാരം ഏറ്റുവാങ്ങി. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അഭിഷേക് സിങും ചടങ്ങില്‍ പങ്കെടുത്തു.

സ്ട്രോക്ക്, അപകടങ്ങള്‍, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ വേഗത്തില്‍ സൗഖ്യം ലഭിക്കാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി ഗെയ്റ്റര്‍ പരിശീലിപ്പിക്കും.

ഇന്ത്യയില്‍ വിന്യസിച്ച് ഒരു വര്‍ഷം കൊണ്ട് ഒരു ദശലക്ഷത്തിലധികം റോബോട്ടിക് സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ജി ഗെയ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫിസിക്കല്‍ മെഡിസിന്‍, പുനരധിവാസ വിഭാഗം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്താനും സാധിച്ചു.

ആസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലെ ഫിസിക്കല്‍ മെഡിസിന്‍, റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ ജിഗെയ്റ്റര്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. പരിമിതമായ ചലനശേഷിയുള്ള രോഗികളുടെ പുനരധിവാസത്തിന് ആക്കം കൂട്ടാന്‍ ആസ്റ്റര്‍ ഗ്രൂപ്പിന്‍റെ കേരളത്തിലെ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള ജി ഗെയ്റ്ററിലൂടെ സാധിക്കുന്നുണ്ട്.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ അംഗീകാരവും ഈ സാങ്കേതികവിദ്യയ്ക്കുണ്ട്.

ജി ഗെയ്റ്റര്‍ വിന്യസിച്ച രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറിയത് അടുത്തിടെയാണ്. കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജി ഗെയ്റ്ററിനെ വിന്യസിക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

X
Top