ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

നികുതിദായകര്‍ക്ക് ഇപ്പോഴും പ്രിയം പഴയ നികുതി വ്യവസ്ഥയെന്ന് സര്‍വെ

ഉയര്ന്ന കിഴിവുകളുള്ള പഴയ ആദായ നികുതി വ്യവസ്ഥതന്നെയാണ് ഇപ്പോഴും നികുതിദായകര്ക്ക് പ്രിയമെന്ന് സര്വെ. റിപ്പോര്ട്ട് പ്രകാരം 85 ശതമാനം പേരും പഴയ വ്യവസ്ഥ തുടരാനാണ് താല്പര്യപ്പെട്ടത്.

നികുതി ദായകരില് 15 ശതമാനം പേര് മാത്രമാണ് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തത്. 2023ലെ ബജറ്റ് പ്രഖ്യാപനം പഴയതും പുതിയതുമായ നികുതി വ്യവസ്ഥകളില് ഏത് തിരഞ്ഞെടുക്കണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കി.

പുതിയ വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ബജറ്റില് സര്ക്കാര് വിവിധ ആനുകൂല്യങ്ങള് പ്രഖ്യാപിച്ചത്. ഓണ്ലൈന് ടാക്സ് ഫയലിങ് പ്ലാറ്റ്ഫോമായ ക്ലിയര് ആണ് ഇതുസംബന്ധിച്ച റിപ്പോര്ട്ട് പുറത്തുവിട്ടത്.

സര്വെയിലെ പ്രധാന കണ്ടെത്തലുകൾ

റിട്ടേണ് നല്കുന്നവരില് 70 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളുമാണ്. പഴയ നികുതി വ്യവസ്ഥ സ്വീകരിച്ചവരില് 55 ശതമാനവും 80സി പ്രകാരമുള്ള നികുതിയിളവ് പൂര്ണമായും വിനിയോഗിച്ചു. 50,000 രൂപവരെ കിഴിവ് നേടിയവര് 17 ശതമാനമാണ്.

ഒരു ലക്ഷത്തിന്നും ഒന്നര ലക്ഷംത്തിനും ഇടയില് ആനുകൂല്യം നേടിയവര് 10 ശതമാനവുമാണ്. 10 ശതമാനം പേര് ഈയിനത്തില് ഇളവ് അവകാശപ്പെട്ടില്ല. നികുതി ലാഭിക്കാനുള്ള ഇളവുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണമായി പറയുന്നത്.

50 ശതമാനം പേരും ആരോഗ്യ ഇന്ഷുറന്സിനുള്ള ഇളവ് നേടി. 20 ശതമാനം പേര് എന്പിഎസില് സ്വന്തമായി വിഹിതമടച്ച് ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്നും റിപ്പോര്ട്ടില് പറയുന്നു.

2020ലെ ബജറ്റിലാണ് പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചത്. നികുതി സ്ലാബുകളില് മാറ്റംവരുത്തിയതോടൊപ്പം കിഴിവുകളില് ഭൂരിഭാഗവും ഒഴിവാക്കുകയും ചെയ്തു. ഏഴ് ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചത് കഴിഞ്ഞ ബജറ്റിലാണ്.

2023-24 സാമ്പത്തിക വര്ഷത്തെ ആദായ നികുതി റിട്ടേണിന് പുതിയ സ്ലാബ് ബാധകമാകും. പഴയ വ്യവസ്ഥ തുടരുകയാണെങ്കില് അഞ്ച് ലക്ഷം രൂപയാണ് ഈ പരിധി.

നികുതിദായകരെ ഘട്ടംഘട്ടമായി പുതിയ വ്യവസ്ഥയിലേക്ക് മാറ്റി പഴയത് ഒഴിവാക്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്.

X
Top