ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

ബാറ്ററി ഇന്നൊവേഷൻ സെന്ററിനായി 500 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഒല ഇലക്ട്രിക്

ബാംഗ്ലൂർ: ബംഗളൂരുവിൽ അത്യാധുനിക ബാറ്ററി ഇന്നൊവേഷൻ സെന്റർ (ബിഐസി) സ്ഥാപിക്കുന്നതിനായി 500 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. സെല്ലുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെയും വികസനത്തിന്റെയും എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതിനായി 165-ലധികം അതുല്യവും അത്യാധുനികവുമായ ലാബ് ഉപകരണങ്ങളുള്ള ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ സെൽ ആർ&ഡി സൗകര്യങ്ങളിൽ ഒന്നായിരിക്കുമിതെന്ന് കമ്പനി പറഞ്ഞു. സിലിണ്ടർ, പൗച്ച്, നാണയം, പ്രിസ്മാറ്റിക് സെല്ലുകൾ എന്നിവ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പ്രോട്ടോ ലൈനുകൾ ഓലയുടെ ബിഐസി നിർമിക്കുമെന്ന് കമ്പനി അറിയിച്ചു. ബാറ്ററി പായ്ക്ക് ഡിസൈൻ, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവയുടെ സമ്പൂർണ്ണ പാക്കേജുകൾ ഒരു മേൽക്കൂരയിൽ വികസിപ്പിക്കാനുള്ള കഴിവ് കേന്ദ്രത്തിനുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ആനോഡ്, കാഥോഡ് മെറ്റീരിയൽ എന്നിവയുടെ മില്ലിഗ്രാം മുതൽ കിലോഗ്രാം വരെയുള്ള ഇൻ-ഹൗസ് പ്രൊഡക്ഷൻ ശേഷി, ഹാൻഡ് ഇൻ ഹാൻഡ് നാനോസ്‌കെയിൽ വിശകലനം, മോളിക്യുലാർ ഡൈനാമിക്‌സ് സിമുലേഷൻ, പുതിയ ബാറ്ററി വികസിപ്പിക്കുന്നതിനുള്ള ഇൻ-ഹൗസ് ക്രിസ്റ്റൽ സ്ട്രക്ച്ചർ വിശകലനം എന്നിവയ്ക്കുള്ള സംയോജിത സൗകര്യവും ബിഐസിയിൽ ഉണ്ടായിരിക്കും. ഒല അടുത്തിടെ അതിന്റെ ആദ്യത്തെ ലി-അയോൺ സെല്ലായ NMC 2170 അനാച്ഛാദനം ചെയ്തിരുന്നു. കൂടാതെ ഒല അതിന്റെ വരാനിരിക്കുന്ന ഗിഗ്‌ഫാക്ടറിയിൽ നിന്ന് 2023-ഓടെ സെല്ലിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാൻ പദ്ധതിയിടുന്നു.  

X
Top