Alt Image
കഴിഞ്ഞുപോയത് കേരളത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ വർഷംകൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽഇന്ത്യ-യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുംമൊത്തവില പണപ്പെരുപ്പം ഉയർന്നുകേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

റെക്കാഡ് വളർച്ചയുമായി ഒല ഇലക്ട്രിക്ക്

കൊച്ചി: മാർച്ചിൽ റെക്കാഡ് വളർച്ചയുമായി ഒല ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണി കീഴടക്കുന്നു. 53,000 വാഹനങ്ങളുടെ റജിസ്‌ട്രേഷനാണ് കഴിഞ്ഞ മാസം ഒല കൈവരിച്ചത്.

മുൻ വർഷത്തേക്കാൾ വില്പനയിൽ 115 ശതമാനം വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷം നേടാൻ കഴിഞ്ഞുവെന്ന് കമ്പനി വക്താവ് പറഞ്ഞു.

ഇരുചക്ര വൈദ്യുത വാഹന വിപണി കഴിഞ്ഞ സാമ്പത്തിക വർഷം 30 ശതമാനം വളർച്ചയാണ് നേടിയത്. തുടർച്ചയായ അഞ്ചാം മാസമാണ് എക്കാലത്തേയും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3,28,785 യൂണിറ്റുകളുടെ റജിസ്‌ട്രേഷനാണ് നടന്നത്. മുൻവർഷം 1,52,741 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞ വർഷം വൈദ്യുത വാഹന വ്യവസായ മേഖലയിലെ വളർച്ചയുടെ നേട്ടത്തിന്റെ ഗുണം ഒല ഇലക്ട്രിക് ടെക്‌നോളജീസിനും ലഭിച്ചുവെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അൻഷുൽ ഖണ്ഡേൽവാൾ പറഞ്ഞു.

X
Top