
സിംഗപ്പൂര്‍: ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസിന്റെ നിര്‍ണ്ണായക തീരുമാനവും റഷ്യന്‍ എണ്ണയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധവും കാരണം അഞ്ചാഴ്ച ഉയരത്തിലെത്തിയ എണ്ണവില തിങ്കളാഴ്ച താഴ്ന്നു. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതിനെ തുടര്‍ന്നാണിത്.ബ്രെന്റ് ക്രൂഡ് 81 സെന്റ് അഥവാ 0.8 ശതമാനം ഇടിവ് നേരിട്ട് 97.11 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 76 സെന്റ് അഥവാ 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി 91.88 ഡോളറിലും വ്യാപാരം തുടരുന്നു.
കഴിഞ്ഞ സെഷനില്‍ ഓഗസ്റ്റ് 30 ന് ശേഷമുള്ള ഉയര്‍ച്ച രേഖപ്പെടുത്തിയ ഇരു സൂചികകളും പിന്നീട് നേട്ടങ്ങള്‍ കൈവിടുകയായിരുന്നു. ജപ്പാനും ദക്ഷിണകൊറിയയും പൊതു അവധി ദിനങ്ങള്‍ക്കായി അടച്ചത് വ്യാപാരം കുറച്ചു. ഏഷ്യന്‍ ഓഹരി വിപണികളും തിങ്കളാഴ്ച ദുര്‍ബലമായി.
റഷ്യന്‍ എണ്ണയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തിന് മുന്നോടിയായി ഒപെക് പ്ലസിന്റെ ഉത്പാദന വെട്ടിക്കുറവ് നിലവില്‍ വന്നേയ്ക്കും. ഇതോടെ വിതരണ ക്ഷാമം രൂക്ഷമാകും. റഷ്യന്‍ ക്രൂഡ്, ഓയില്‍ ഉല്‍പന്നങ്ങള്‍ക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഡിസംബര്‍ മാസത്തിലായിരിക്കും പ്രാബല്യത്തില്‍ വരിക.