Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: യു.എസ് കരുതല്‍ ശേഖരം കുറഞ്ഞതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് 0.4 ശതമാനം ഉയര്‍ന്ന് 95.05 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്വര്‍ 0.7 ശതമാനം ഉയര്‍ന്ന് 88.98 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. ചൈനീസ് ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയില്‍ ഇരു സൂചികകളും കഴിഞ്ഞയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തിരുന്നു.

സീറോ കോവിഡ് പോളിസിയില്‍ ഇളവ് വരുത്താന്‍ ചൈന ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തുടര്‍ന്നാണ് സൂചിക പ്രതിവാര നേട്ടം സ്വന്തമാക്കിയത്. അതേസമയം ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധന വരുത്തുമെന്ന ആശങ്ക നിഴലിക്കുന്നുണ്ട്.

ഇത് ബുധനാഴ്ച നേട്ടങ്ങള്‍ പരിമിതപ്പെടുത്തി. ഫെഡ് റിസര്‍വ് കടുത്ത നടപടിയ്ക്ക് തുനിയുന്ന പക്ഷം ഡോളര്‍ നിരക്ക് ഉയരുകയും മാന്ദ്യഭീതി സംജാതമാവുകയും ചെയ്യും. ഇതോടെ വില ഇടിയും.

X
Top