റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ഡിമാന്റ് കുറയുമെന്ന ആശങ്കയില്‍ ചൊവ്വാഴ്ച എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 57 സെന്റ് അഥവാ 0.6 ശതമാനം താഴ്ന്ന് ബാരലിന് 95.62 ഡോളറായപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 55 സെന്റ് അഥവാ 0.6 ശതമാനം താഴ്ന്ന് ബാരലിന് 90.58 ഡോളറിലാണുള്ളത്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൂചികകള്‍ ഇടിവ് നേരിടുന്നത്.

ബ്രെന്റ് അവധി കഴിഞ്ഞ സെഷനില്‍ 1.73 ഡോളറാണ് താഴ്ച വരിച്ചത്. ഡബ്ല്യുടിഐയാകട്ടെ 1.51 ഡോളര്‍ നഷ്ടപ്പെടുത്തി. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതോടെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡ് റിസര്‍വ് നിര്‍ബന്ധിതരായിരിക്കയാണ്.

ഇത്‌ സമ്പദ് വ്യവസ്ഥയില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ഡിമാന്റ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഡോളര്‍ ശക്തിപ്പെട്ടതും ചൊവ്വാഴ്ച വിലയെ സ്വാധീനിച്ചു. ഉയരുന്ന ഡോളര്‍ എണ്ണയെ വിലകൂടിയതാക്കുകയും ഡിമാന്റ് ഇടിക്കുകയും ചെയ്യുന്നു.

അതേസമയം, ഒപെക് പ്ലസ് ഉത്പാദനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിലയില്‍ വര്‍ധനവ് ദൃശ്യമായി.

X
Top