ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

സിംഗപ്പൂര്‍ (റോയിട്ടേഴ്സ്): കര്‍ക്കശമായ കോവിഡ് നയം ചൈനയില്‍ ഡിമാന്റ് കുറച്ചതിനാല്‍ അന്തര്‍ദ്ദേശീയ വിപണിയില്‍ തിങ്കളാഴ്ച എണ്ണവില ഇടിഞ്ഞു. ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ബ്രെന്റ് അവധി വില 40 സെന്റ് അഥവാ 0.4 ശതമാനം താഴ്ന്ന് ബാരലിന് 93.10 ഡോളറായി കുറയുകയായിരുന്നു.

യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ബാരലിന് 39 സെന്റ് അഥവാ 0.5% കുറഞ്ഞ് 84.66 ഡോളറിലാണ്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ കഴിഞ്ഞയാഴ്ച 2% ഉയര്‍ച്ച കൈവരിച്ചിരുന്നു. സെപ്റ്റംബറില്‍ ചൈനയുടെ ക്രൂഡ് ഇറക്കുമതി പ്രതിദിനം 9.79 ദശലക്ഷം ബാരലായാണ് കുറഞ്ഞത്.

ഒരു വര്‍ഷം മുന്‍പുള്ള അളവിനേക്കാള്‍ 2 ശതമാനം കുറവ്. റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കവും ഉത്പാദനം വെട്ടിക്കുറക്കുന്ന ഒപെക് നടപടിയും കാരണം വില വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് അതേസമയം വിലയിരുത്തലുണ്ട്.

X
Top