യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

ന്യൂയോര്‍ക്ക്: യുഎസ് ക്രൂഡ് സ്‌റ്റോക്കുകളിലെ കുത്തനെയുള്ള ഇടിവ് എണ്ണവില 1.5% ഉയര്‍ത്തി. ബ്രെന്റ് ക്രൂഡ് അവധി 1.31 ഡോളര്‍ അഥവാ 1.42 ശതമാനം ഉയര്‍ന്ന് ബാരലിന് 93.65 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 1.58 ഡോളര്‍ അഥവാ 1.8 ശതമാനം ഉയര്‍ന്ന് 88.11 ഡോളറിലുമാണുള്ളത്. ഓഗസ്റ്റ് 12 വരെയുള്ള ആഴ്ചയില്‍ 7.1 മില്ല്യണ്‍ ബാരലിന്റെ കുറവാണ് യു.എസ് ക്രൂഡ് കരുതല്‍ ശേഖരം രേഖപ്പെടുത്തിയത്.

വെറും 275,000 ബാരല്‍ കുറവ് പ്രതീക്ഷിച്ചിടത്താണ് ഇത്. യു.എസ് ക്രൂഡ് കയറ്റുമതി പ്രതിദിനം 5 ദശലക്ഷം ബാരലിലെത്തി. റെക്കോര്‍ഡ് വര്‍ധനവാണിത്.

ബ്രെന്റിനെ അപേക്ഷിച്ച് ഡബ്ല്യുടിഐ ഡിസ്‌ക്കൗണ്ട് നിരക്കില്‍ വ്യാപാരം നടത്തുന്നതാണ് യു.എസ് ക്രൂഡിനെ ആകര്‍ഷകമാക്കുന്നത്. ശക്തമായ ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍ ഗ്യാസോലിന്‍ സ്‌റ്റോക്കും 4.6 ദശലക്ഷം ബാരലിന്റെ കുറവ് വരുത്തി. 1.1 ദശലക്ഷം കുറവ് മാത്രമാണ് ഗ്യാസോലിനില്‍ പ്രതീക്ഷിച്ചിരുന്നത്.

റഷ്യയുടെ ഉക്രൈയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് എണ്ണവില മാര്‍ച്ചില്‍ 147 ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. പിന്നീട് മാന്ദ്യ ഭീതി കാരണം ഈ മാസം എണ്ണവില ആറ് മാസത്തെ കുറവ് നിരക്ക് രേഖപ്പെടുത്തി. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ദ്ധനവാണ് മാന്ദ്യഭീതി സൃഷ്ടിച്ചത്.

X
Top